സമീപകാലത്ത് മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇന്ദ്രൻസ്. 2017ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ അദേഹം തന്റെ അഭിനയപാടവും മുമ്പും തെളിയിച്ച് കഴിഞ്ഞിട്ടുള്ളതാണ്.എന്നാൽ തനിക്ക് ചലച്ചിത്ര ലോകത്ത് നിന്നും പോലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുരയാണ് നടൻ.ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് അനുഭവം പറഞ്ഞത്.
എന്റെയൊരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു പുരസ്‌ക്കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ പോയി. പുരസ്‌ക്കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി അടുത്ത് ചെന്നപ്പോൾ തിരിഞ്ഞു നിന്ന് ഓ, നിങ്ങൾ അടൂരിന്റെ പടത്തിൽ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂർ നിലവാരം താഴ്‌ത്തിയോ, അതോ നിങ്ങൾ ആ നിലവാരത്തിലേക്ക് എത്തിയോ എന്ന് പറഞ്ഞ് പരിഹാസച്ചുവയോടെ ചിരിച്ചു. കുടുംബാംഗങ്ങൾ ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു.
അവഹേളനങ്ങളെയും മുറിവേൽക്കുന്നതിനെയും പ്രതിരോധിക്കാൻ നന്നായി ശീലിച്ചു. അത്തരം അനുഭവങ്ങൾ വേദനിപ്പിച്ചുകൊണ്ടേയിരിക്കാൻ ഒരിക്കലും അനുവദിക്കാറില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.
നിലവിൽ ഡോക്ടർ ബിജുവിന്റെ 'വെയിൽമരങ്ങൾ' എന്ന സിനിമയുടെ തിരക്കുകളിലാണ് ഇന്ദ്രൻസ്. ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശനെത്തി്. ഷാങ്ഹായി്‌ലെ 'ഗോൾഡൻ ഗോബ്ലറ്റ് ' പുരസ്‌കാരങ്ങൾക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത് . ഗോൾഡൻ ഗോബ്ലറ്റ് പുരസ്‌കാരങ്ങൾക്കായി ഈ വർഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സിനിമയാണ് വെയിൽമരങ്ങൾ.ഷാങ്ബായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന 14 സിനിമകളിൽ ഒന്നായി ചിത്രം മാറിയത്.
ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ സ്യൂട്ടും ധരിച്ച് എത്തിയിരിക്കുന്ന ഇന്ദ്രൻസിന്റെ ചിത്രം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.ഇന്ദ്രൻസേട്ടൻ ...ഷാങ്ഹായ് ചലച്ചിത്ര മേളയിൽ എന്ന കുറിപ്പോടെ ഡോ. ബിജു ആണ് ചിത്രം പങ്കുവച്ചത്.
എന്നാൽ ചടങ്ങിലേക്ക് എത്തുമ്പോൾ സ്യൂട്ട് ധരിക്കണമെന്ന് സംഘാടകർ അറിയിച്ചത് ആശങ്കയുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു കാരണം. സംസാരിക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും അങ്ങനെ ഒരു കാര്യം താൻ പ്രതീക്ഷിച്ചില്ലെന്നാണ് താരം പറഞ്ഞത്. എന്നാൽ പുതിയ വേഷം ഇന്ദ്രൻസിന് അനിയോജ്യം എന്നാണ് ഇപ്പോൾ സൈബർ ലോകം പറയുന്നത്.