Latest News

എന്റെ രാഷ്ട്രീയ പ്രവേശനവും ഉടന്‍ ഉണ്ടാകും; ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താല്‍പ്പര്യമുണ്ട്: ഗിന്നസ് പക്രു

Malayalilife
topbanner
എന്റെ രാഷ്ട്രീയ പ്രവേശനവും ഉടന്‍ ഉണ്ടാകും; ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താല്‍പ്പര്യമുണ്ട്: ഗിന്നസ് പക്രു

 

തൊരു വ്യക്തിക്കും പ്രചോദനമാകുന്ന രീതിയില്‍, തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോര്‍ഡ് വരെ സ്വന്തമാക്കിയ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ ഈ നടന്‍ പിന്നീട് സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം എത്തിയിട്ടുണ്ട്. 1984ല്‍ പുറത്തെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയില്‍ എത്തിയത്. ഇപ്പോഴിതാ, തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് പക്രു പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

പക്രുവിന്റെ വാക്കുകളിങ്ങനെ, സ്ഥായിയായ രാഷ്ട്രീയം സൂക്ഷിക്കുന്ന ആളല്ല താനെന്നും കോളേജില്‍ പഠിക്കുന്ന സമയത്ത് തന്റെ സുഹൃത്തുക്കളായിരുന്നു തന്റെ രാഷ്ട്രീയമെന്നും സുഹൃത്തുക്കള്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും അങ്ങോട്ടുപോയി സഹകരിച്ച് കാര്യങ്ങള്‍ നിഷ്പക്ഷമായി ചെയ്യുന്ന ഒരാളായിരുന്നു താനെന്നും ഗിന്നസ് പക്രു പറയുന്നു.

കോളേജില്‍ ഞാന്‍ എല്ലാ പാര്‍ട്ടിയുടെ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. കൊവിഡിനുശേഷം കലാകാരന്മാര്‍ക്ക് രാഷ്ട്രീയത്തിലേക്ക് ഇടപെടാം എന്ന രീതിയില്‍ കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് കടന്നുകഴിഞ്ഞു.

അതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടന്‍ ഉണ്ടാകും. ചില വ്യക്തികളോടും ചില ആശയങ്ങളോടൊക്കെയും വളരെ വലിയ താല്‍പ്പര്യമുണ്ട്. അതുകൊണ്ടു തന്നെ എല്ലാം കൂടി നോക്കുമ്പോള്‍ ഇതിനകത്തു നിന്നു തന്നെ ഒന്ന് താന്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്.

തന്നെ പോലെയുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും. നമ്മുടെ രാജ്യത്തിനെ താഴ്ത്തിപ്പറയുന്നതല്ലാ. നമ്മള്‍ കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. എന്നാല്‍ നമ്മുടെ രാജ്യം കുറേ വര്‍ഷങ്ങള്‍ക്ക് പിന്നിലാണ്. നമ്മള്‍ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ എത്തുന്നതാണ് തന്റെ സ്വപ്നം.

താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടാണെന്നും ദൈവം ഇല്ലെങ്കില്‍ ഇത്രയും പരിമിതി ഉള്ള താന്‍ ഒരിടത്തും എത്തില്ലാ എന്ന വിശ്വാസം ഉണ്ടെന്നും പക്രു പറയുന്നു. കടുത്ത ദൈവവിശ്വാസിയാണ്. പിന്നെ അമ്മ, എന്റെ കുടുംബാംഗങ്ങള്‍, എന്റെ സുഹൃത്തുക്കള്‍ ഇതിനേക്കാളുമപ്പുറത്ത് പ്രേക്ഷകര്‍. പ്രേക്ഷകരുടെ ഒരു കൈ പിടിച്ചിട്ടുള്ള സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. അവരുടെ കയ്യടി തന്നെയാണ് ഏറ്റവും വലിയ അംഗീകാരം, പക്രു പറയുന്നു.

Actor Guinness Pakru words about political entry

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES