ഗോസിപ്പുകൾ പ്രചരിക്കുമ്പോൾ വെള്ളിത്തിരയിലും ഹിറ്റ് ജോഡികളാവാൻ അഭിഷേകും ഐശ്വര്യയും; അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ബോളിവുഡ് താരദമ്പതികൾ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക്

Malayalilife
ഗോസിപ്പുകൾ പ്രചരിക്കുമ്പോൾ വെള്ളിത്തിരയിലും ഹിറ്റ് ജോഡികളാവാൻ അഭിഷേകും ഐശ്വര്യയും; അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ബോളിവുഡ് താരദമ്പതികൾ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക്

ഇന്ത്യൻ സിനിമാലോകത്തെ തന്നെ മിന്നും താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരെയും ദാമ്പത്യജീവിതത്തെ പറ്റി പല ഗോസിപ്പ് വാർത്തകളും പ്രചരിക്കുമ്പോഴും ജീവിതത്തിൽ എന്നപോലെ തന്നെ വെള്ളിത്തിരയിലെയും ഹിറ്റ് ജോഡികളാകാ നൊരുങ്ങുകയാണ് ഇരുവരും.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെയാണ് താര ദമ്പതിമാർ വീണ്ടും ഒന്നിക്കുക.മണിരത്‌നം സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ ഗുരു ഇരുവരുടെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഐശ്വര്യ ഇക്കാര്യം വ്യക്താക്കിയത്. എബിയും (അഭിഷേക് ബച്ചൻ) ഞാനും ചിത്രത്തിനായി സമ്മതം മൂളിക്കഴിഞ്ഞു. മന്മർസിയാ എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഞാൻ എബിയോട് ആവശ്യപ്പെട്ടിരുന്നു- അഭിമുഖത്തിൽ ആഷ് വ്യക്തമാക്കി. ഒന്നര വർഷം മുൻപാണ് ഗുലാബ് ജാമുനിൽ അഭിനയിക്കാനുള്ള ക്ഷണം കിട്ടിയതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

അതുൽ മഞ്ജറേക്കർ സംവിധാനം ചെയ്ത ഫന്നാഖാനാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. തന്റെ മകളെ ഒരു ഗായികയാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പിതാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അനിൽ കപൂറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Abhishek and Aishwarya Rai Bachchan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES