Latest News

ഐഐഎഫ്എ അവാര്‍ഡ് വേദിയില്‍ അടിപൊളി നൃത്തച്ചുവടുകളുമായി അഭിക്ഷേക് ബച്ചന്‍; ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഐശ്വര്യ റായി; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
 ഐഐഎഫ്എ അവാര്‍ഡ് വേദിയില്‍ അടിപൊളി നൃത്തച്ചുവടുകളുമായി അഭിക്ഷേക് ബച്ചന്‍; ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഐശ്വര്യ റായി; വൈറലാകുന്ന വീഡിയോ കാണാം

അഭിഷേക് ബച്ചന്‍ - ഐശ്വര്യ എപ്പോഴും ആരാധകരുടെ ഇഷ്ടപ്പെട്ട താരദമ്പതികളാണ്. ശനിയാഴ്ച അബുദാബിയില്‍ നടന്ന IIFA അവാര്‍ഡ് ദാന ചടങ്ങില്‍ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകള്‍ ആരാധ്യക്കും ഒപ്പമാണ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. മൂന്നുപേരും കൂടി ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അവാര്‍ഡ് ചടങ്ങിനിടെ ഡാന്‍സ് ചെയ്ത അഭിഷേക് ഭാര്യയുടെയും മകളുടെയും അടുത്തേക്ക് എത്തുകയും ഇരുവരും അഭിഷേകിനൊപ്പം ചേരുന്നതും വീഡിയോയില്‍ കാണാം. 

യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മുന്നില്‍ ആണ  ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ചുവടുവച്ചത്. വേദിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ അഭിഷേക് മുന്‍നിരയിലിരുന്ന ഭാര്യ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും മുന്നില്‍ ചുവടുവച്ചു. അതിന് ശേഷം ഇരുവരെയും നൃത്തം ചെയ്യാനായി ക്ഷണിച്ചു. മകള്‍ക്ക് മുന്നില്‍ ഡാന്‍സ് ചെയ്ത താരം അവള്‍ക്ക് നേരെ ഫ്‌ളൈയിംഗ് കിസ് അയച്ചു. ഇതോടെ കാണികള്‍ ഇളകി മറിഞ്ഞു. ഈ വീഡിയോയാണ് വൈറലായി മാറിയത്.

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ച് ജീവിതം ആരംഭിച്ചിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 2007 ഏപ്രില്‍ 20നായിരുന്നു ഈ താരവിവാഹം. അടുത്തിടെ ഐഐഎഫ്എ 2022ല്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഒന്നര പതിറ്റാണ്ടോളമായുള്ള സഹവര്‍ത്തിത്വത്തെ കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടര്‍ക്ക് ഐശ്വര്യ നല്‍കിയ മറുപടി്  ശ്രദ്ധ നേടിയിരുന്നു.

ഐഐഎഫ്എ 2022ന്റെ ഗ്രീന്‍ കാര്‍പെറ്റില്‍ എത്തിയ അഭിഷേകിനോടും ഐശ്വര്യയോടും 15 വര്‍ഷത്തെ ദാമ്പത്യത്തെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.അതെ. നന്ദി, ദൈവമേ,' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. അഭിഷേക് ഒരു പുഞ്ചിരിയില്‍ ഒതുക്കി. ഐശ്വര്യയുടെ കൈപ്പിടിച്ച് അഭിഷേക് ഗ്രീന്‍ കാര്‍പെറ്റില്‍ നടന്നു.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ അടുത്തതായി അഭിനയിക്കുന്നത്, ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by IIFA Awards (@iifa)

Abhishek Bachchan shakes a leg with daughter Aaradhya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക