അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള കബഡി ടീം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ മതിമറക്കുന്ന താരകുടുംബത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. താരമിപ്പോള്‍. തന്റെ ടീം വിജയിച്ചതിന്റെ സന്തോഷത്തില്‍ ഭാര്യ ഐശ്വര്യയെയും മകള്‍ ആരാധികയെയും അഭിഷേക് കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതും വൈറലായിരിക്കുന്നതും. ഭര്‍ത്താവിന്റെ സന്തോഷത്തില്‍ പങ്കുചേരുന്ന ഐശ്വര്യയും വീഡിയോയില്‍ വ്യക്തമാണ്.
ഇരുവരുടെയും മകള്‍ ആരാധ്യ ആകട്ടെ ട്രോഫി ഉയര്‍ത്തിക്കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയാണ് ചെയ്യുന്നത്.അഭിഷേക് ട്വിറ്ററിലൂടെ ടീമില്‍ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഐശ്വര്യ ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം...
ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് പ്രോ കബഡി സീസണ്‍ 2 ചാമ്പ്യന്‍സ്. എത്ര മനോഹരമായ സീസണായിരുന്നു ഇത്. ഞങ്ങളുടെ ടീമില്‍ ഇത്ര കഠിനാധ്വാനികളായ സ്പോര്‍ട്സ് താരങ്ങള്‍ ഉള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.
എന്നാല്‍ അമിതാബച്ചനും ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വി മിസ്ഡ് യു പാ എന്നാണ് അഭിഷേക് മറുപടി നല്‍കിയത്.