Latest News

ഗുരു സോമസുന്ദരം,  ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്ന നീരജ; വീഡിയോ ഗാനം പുറത്ത്

Malayalilife
ഗുരു സോമസുന്ദരം,  ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്ന നീരജ; വീഡിയോ ഗാനം പുറത്ത്

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീരജ' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം,പ്രശസ്ത ചലച്ചിത്ര താരങ്ങളായ മിയ ജോര്‍ജ്ജ്,അന്ന് ബെന്‍, ദിവ്യ പിള്ള,ദിവ്യ പ്രഭ,ചിന്നു ചാന്ദ്‌നി,
നിരഞ്ജന അനൂപ്, ശ്രുതി ജയന്‍,ദര്‍ശന സുദര്‍ശന്‍, അപര്‍ണ്ണ ദാസ് തുടങ്ങിയവരുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

രാമയത്ത് രാമന്‍ എഴുതിയ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകര്‍ന്ന് എന്‍ ജെ നന്ദിനി  ആലപിച്ച 'ആളും നീയേ,തീയും നീയേ ....' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.മെയ് പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,
സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്,സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.കന്നട സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.
എഡിറ്റര്‍- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി ആര്‍ ഒ- എ എസ് ദിനേശ്.

Read more topics: # നീരജ
Aalum Neeye Song Neeraja Movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES