Latest News

മകളെ ആദ്യമായി കാണിക്കുന്ന സിനിമ 'ആടുജീവിത'മായിരിക്കും; ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് എനിക്ക് ബ്ലെസി ചേട്ടനോട് അസൂയയെന്നും പൃഥിരാജ്; പട്ടിണി കിടന്ന് സോഡിയം കുറഞ്ഞ് താന്‍ ആശുപത്രിയില്‍ ആയെന്ന് ബ്ലസി; നിറവയറുമായി പ്രമോഷനെത്തി അമല; ആടുജീവിതം വിശേഷങ്ങളുമായി അണിയറക്കാര്‍

Malayalilife
 മകളെ ആദ്യമായി കാണിക്കുന്ന  സിനിമ 'ആടുജീവിത'മായിരിക്കും; ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് എനിക്ക് ബ്ലെസി ചേട്ടനോട്  അസൂയയെന്നും പൃഥിരാജ്; പട്ടിണി കിടന്ന് സോഡിയം കുറഞ്ഞ് താന്‍ ആശുപത്രിയില്‍ ആയെന്ന് ബ്ലസി; നിറവയറുമായി പ്രമോഷനെത്തി അമല; ആടുജീവിതം വിശേഷങ്ങളുമായി അണിയറക്കാര്‍

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് 'ആടുജീവിതം'. ജനപ്രിയ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. ഭാരം കുറച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ ട്രാന്‍സ്ഫൊമേഷന്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇപ്പോള്‍ ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് ചടങ്ങിനെത്തിയ താരങ്ങള്‍ പങ്ക് വച്ച വിശേഷങ്ങളാണ് വൈറലാകുന്നത്.

16 വര്‍ഷത്തോളമാണ് ബ്ലെസി 'ആടുജീവിതം' സിനിമയ്ക്കായി മാറ്റിവച്ചത്. നാലര വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ് ആയിരുന്നു ചിത്രത്തിന്റേത്. ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിംഗ് ആണെന്ന് സിനിമയുടെ ടീസറില്‍ നിന്നും ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. തനിക്ക് ഏറെ അസൂയയുള്ള സംവിധായകനാണ് ബ്ലെസി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. 

'ഞാനൊരു മുന്നൂറ് സിനിമകള്‍ ചെയ്താലും ബ്ലെസി ചെയ്ത ആടുജീവിതത്തിന് തുല്യമാകില്ല എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഏത് പെര്‍സ്പെക്ടീവിലാണ് അത്തരത്തൊലൊരു തോന്നല്‍ വന്നത്' എന്ന ചോദ്യത്തോടാണ് പൃഥ്വിരാജ് പ്രതികരിച്ചത്. ''മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യുന്നതു കൊണ്ട് ഞാന്‍ സംവിധായകനായി എന്നൊക്കെ പറയാറായി എന്നൊക്കെ തോന്നുന്നു. ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് എനിക്ക് ബ്ലെസി ചേട്ടനോട് അളവില്ലാത്ത അസൂയയുണ്ട്.''

''പക്ഷെ അസൂയയോടൊപ്പം തന്നെ ഇതൊരിക്കലും എന്നെ കൊണ്ട് സാധിക്കില്ല എന്ന പൂര്‍ണമായ അറിവും എനിക്കുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞ് നമ്മള്‍ നേരിടേണ്ടി വന്ന തടസങ്ങള്‍ മാറ്റി നിര്‍ത്തി കൊണ്ട് ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണെങ്കിലും ഇങ്ങനൊരു വിഷന്‍ പൂര്‍ത്തിയാക്കുക എന്നത് ഒട്ടും എളുപ്പമല്ല. ബ്ലെസി ചേട്ടന്‍ 2008ല്‍ ഈ സിനിമ ഏറ്റെടുക്കുമ്പോള്‍, അന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ഫിലിംമേക്കേഴ്സില്‍ ഒരാളാണ്.'

'മമ്മൂക്ക, ലാലേട്ടന്‍, ഞാന്‍ തുടങ്ങി ഏത് നടീ നടന്‍മാരോട് സിനിമ ചെയ്യണം എന്ന് പറഞ്ഞാലും മറ്റെല്ലാം മാറ്റിവച്ച് ബ്ലെസി ചേട്ടനൊപ്പം പ്രവര്‍ത്തിക്കും, അങ്ങനൊരു സംവിധായകനാണ് ഇദ്ദേഹം. അവിടെ നിന്നാണ് അദ്ദേഹം 15-16 വര്‍ഷം ഒരൊറ്റ സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നത്. ബ്ലെസി ചേട്ടനെ ഞാന്‍ കളിയാക്കി പറയും, കുടുംബത്ത് നല്ല കാശ് ഉണ്ട്, അതുകൊണ്ട് ബ്ലെസി ചേട്ടന് ടെന്‍ഷന്‍ ഇല്ല എന്നൊക്കെ.''

''എന്നാല്‍ ഒരു ഫിലിം മേക്കറെ സംബന്ധിച്ച് സിനിമകള്‍ ചെയ്യുക, കൂടുതല്‍ കഥ പറയുക എന്നതാണ് ഏറ്റവും വലിയ ത്വര. അവിടെയാണ് അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി 16 വര്‍ഷം മാറ്റിവച്ചത്. ഒരു ദിവസം പോലും ഇനി വേണ്ട, എളുപ്പവഴിയില്‍ പോകാം എന്ന് ചിന്തിക്കാതെ പോവുക എന്ന് പറയുന്നത് എന്നെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല.''

''അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇനി എത്ര സിനിമകള്‍ ചെയ്താലും ആടുജീവിതം എന്നൊരു ബെഞ്ച്മാര്‍ക്ക് മറികടക്കാന്‍ മറ്റ് സംവിധായകര്‍ക്കോ അഭിനേതാക്കള്‍ക്കോ ആവില്ല. ഒരു സിനിമയ്ക്ക് വേണ്ടി ഒരു സംവിധായകന് എന്ത് ചെയ്യാന്‍ പറ്റും എന്നതിന്റെ അള്‍ട്ടിമേറ്റ് ബെഞ്ച്മാര്‍ക്ക് ആയാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇതിന് അപ്പുറത്തേക്ക് ഒരു ഫിലിം മേക്കര്‍ക്ക് തന്റെ സിനിമയോട് അര്‍പ്പണബോധം കാണിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ഞാന്‍ എന്റെ മകള്‍ക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാന്‍ ആളുകളോട് പറയുമ്പോള്‍ പലരും ചോദിക്കാറുണ്ട് നിങ്ങള്‍ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്.

ആടുജീവിതം' സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍ പൃഥ്വിരാജിനെ തനിക്ക് മനസിലായില്ലെന്ന് അമല പോള്‍. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് അമല സംസാരിച്ചത്. ഡബ്ബിംഗ് ചെയ്യാന്‍ പോയപ്പോള്‍ അത് ഏതാ നടന്‍ എന്നാണ് താന്‍ ചോദിച്ചത്, പൃഥ്വിയാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല എന്നാണ് അമല പോള്‍ പറയുന്നത്.

''ആടുജീവിതത്തിന്റെ ഹണിമൂണ്‍ ഘട്ടത്തിലുണ്ടായ ആളാണ് ഞാന്‍. ആടുജീവിതത്തിന്റെ നല്ല ഭാഗത്ത്, പച്ചപ്പും ശാന്തതയും നിറഞ്ഞ ഭാഗത്താണ് ഞാന്‍ ഉള്ളത്. എല്ലാവരും ഒരു മേജര്‍ ട്രാന്‍സ്ഫൊമേഷനിലൂടെയാണ് പോയത്. ഇപ്പോള്‍ ഇവര്‍ ഇരിക്കുന്നതു പോലെ വളരെ പുഷ്ടിപ്പെട്ട്, വളരെ ഹാപ്പി ആയാണ് ഞാന്‍ ഇവരെ കേരള ഷെഡ്യൂളില്‍ കണ്ടത്.''

''അതിന് ശേഷം ഞാന്‍ ബ്ലെസിയേട്ടനെ കണ്ടപ്പോള്‍ വളരെ വീക്ക് ആയി, മോശം ആരോഗ്യവസ്ഥയില്‍ ആയിരുന്നു. ഞാന്‍ അതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി, ബോഡി അത്ര വീക്ക് ആയിരുന്നെങ്കിലും ഡയറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നെങ്കിലും അദ്ദേഹം സിനിമയെ കുറിച്ച് മാത്രമാണ് സംസാരിച്ച് കൊണ്ടിരുന്നത്.'

പിന്നെ ബ്ലെസിയേട്ടനെ കണ്ടപ്പോള്‍, നജീബ് ഇല്ലാതെയുള്ള സൈനുവിന്റെ ജീവിതം, സൈനു എന്തൊക്കെയാകും അനുഭവിച്ചിട്ടുണ്ടാവുക, അതിനെ കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. 2021ല്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍, ഒരു ടീസര്‍ കണ്ടു. അതിലെ പൃഥ്വിരാജിനെ എനിക്ക് മനസിലായില്ല.''''ആ നടന്‍ ആരാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അത് പൃഥ്വിയാണെന്ന് പറഞ്ഞു. എന്ത്? അതൊന്ന് കൂടി പ്ലേ ചെയ് എന്ന് ഞാന്‍ പറഞ്ഞു. ഈ പ്രോജക്ടിന്റെ ഭാഗമായത് എനിക്ക് ലഭിച്ച അനുഗ്രഹമാണ്'' എന്നാണ് അമല പോള്‍ പറഞ്ഞത്. അതേസമയം, ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ ബോഡി ട്രാന്‍സ്ഫൊമേഷന്‍ സിനിമയുടെ തുടക്കം മുതലേ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.

30 കിലോയോളം ഭാരം പൃഥ്വി സിനിമയ്ക്കായി കുറിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളിലെയും ട്രെയ്ലറിലെയും ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസ് അടക്കമുള്ള താരങ്ങളും പൃഥ്വിരാജിന്റെ ട്രാന്‍സ്ഫൊമേഷന്‍ കണ്ട് പ്രശംസകളുമായി രംഗത്തെത്തിയിരുന്നു.

മകളെ ഇതുവരെ എന്റെ ഒരു സിനിമയും കാണിച്ചിട്ടില്ല, ആദ്യമായി കാണിക്കുന്നത് 'ആടുജീവിത'മായിരിക്കും; അതിന് കാരണമുണ്ട്; വെളിപ്പെടുത്തി പൃഥ്വിരാജ്

മലയാള സിനിമാലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'. യഥാര്‍ത്ഥ സംഭവ വികാസങ്ങളെ  അടിസ്ഥാനമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മാര്‍ച്ച് 28 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ച് മെലിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. യഥാര്‍ത്ഥ നജീബിന്റെ ശരീരപ്രകൃതിയിലേക്കെത്താന്‍ പൃഥ്വിരാജ് ചെയ്ത ഹാര്‍ഡ്വര്‍ക്കിനെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.19 കിലോയാണ് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

ഇപ്പോഴിതാ തന്റെ മകളെ താന്‍ അഭിനയിച്ച ഒരു സിനിമയും കാണിച്ചിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മകള്‍ ആദ്യം കാണുന്ന ചിത്രം ആടുജീവിതമായിരിക്കുമെന്നും അതിന് കാരണമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

''ഞാന്‍ എന്റെ മകള്‍ക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കുമെന്നും പൃഥി പങ്ക് വച്ചു.കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാന്‍ ആളുകളോട് പറയുമ്പോള്‍ പലരും ചോദിക്കാറുണ്ട് നിങ്ങള്‍ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്.

അവള്‍ക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോള്‍ അച്ഛന്‍ സ്‌ക്രീനില്‍ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോള്‍ അവള്‍ക്കു മനസ്സിലാവും അവളുടെ അച്ഛന്‍ ഒരു ആക്റ്റര്‍ ആണെന്നും, ഒരു ആക്റ്റര്‍ എന്നാല്‍ എന്താണ് അര്‍ത്ഥമെന്നും.'' എന്നാണ് ആടുജീവിതം പ്രസ് മീറ്റിനിടെ പൃഥ്വിരാജ് പറഞ്ഞത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മ്മകള്‍ ബ്ലസിയും പങ്ക് വച്ചു.ഭക്ഷണം ക്രമീകരിക്കുക എന്ന് പറഞ്ഞാല്‍ ചില സമയത്ത് ഒക്കെ വളരെ ഭീകരമായ അവസ്ഥയില്‍, ജലപാനം പോലുമില്ലാത്ത ഒരു അവസ്ഥയില്‍ നിന്നിട്ടുണ്ട്. ആ സമയത്ത് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് മാനസികമായി ഒരുപാട് തകര്‍ച്ചയിലേക്ക് പോകും. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഡീഹൈഡ്രേറ്റഡ് ആയി നില്‍ക്കുന്ന ഒരാള്‍ക്ക് മുന്നില്‍ നിന്ന് നമുക്ക് ഒരു കുപ്പിയില്‍ നിന്നും വെള്ളമെടുത്ത് കുടിക്കാന്‍ പറ്റില്ല.'

വളരെ നിശബ്ദതയില്‍ പോലും ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷന് ഞങ്ങള്‍ യൂണിറ്റിലെ എല്ലാവരും സഹകരണം നല്‍കിയിരുന്നു'' എന്നാണ് സംവിധായകന്‍ പറയുന്നത്. ഇതിനൊപ്പം പട്ടിണി കിടന്ന് സോഡിയം കുറഞ്ഞ് താന്‍ ആശുപത്രിയില്‍ ആയതിനെ കുറിച്ചും ബ്ലെസി സംസാരിക്കുന്നുണ്ട്.

''ഞാന്‍ കുറച്ചുകൂടി തടിച്ചിട്ടായിരുന്നു. ഒപ്പം തന്നെ എന്റെ കറുത്ത മുടിയായിരുന്നു. എനിക്ക് താടി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കാണുന്ന മാറ്റത്തിലേക്ക് മെല്ലെ മെല്ലെ വരികയായിരുന്നു. പക്ഷെ ഷൂട്ടിംഗിന്റെ അവസാന ദിവസങ്ങളില്‍ ഒക്കെ എനിക്ക് സോഡിയം ലെവല്‍ കുറഞ്ഞ് ഞാന്‍ ആശുപത്രിയിലായി. വീല്‍ചെയറിലാണ് ഞാന്‍ ജോര്‍ദാനില്‍ നിന്നും മടങ്ങുന്നത്

'എനിക്ക് വല്ലാത്തൊരു ഹല്യൂസിനേഷന്‍ ആയിരുന്നു ആ സമയത്തൊക്കെ. ഞാന്‍ നാട്ടില്‍ വന്നിട്ടും ആശുപത്രിയില്‍ ആയിരുന്നു. അതൊന്നും എനിക്ക് ഒരു തടസമായിട്ട് തോന്നിയില്ല. സിനിമ ചെയ്തു തീര്‍ക്കണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു'' എന്നാണ് ബ്ലെസി പറയുന്നത്.

നടി അമലാ പോളും പ്രോമോഷന്‍ ചടങ്ങിനെത്തിയിരുന്നു. ഗര്‍ഭകാലം ആസ്വദിക്കുന്ന നടി ചടങ്ങിനെത്തിയ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്യ ഡബ്ബിംഗ് ചെയ്യാന്‍ പോയപ്പോള്‍ അത് ഏതാ നടന്‍ എന്നാണ് താന്‍ ചോദിച്ചതെന്നും പൃഥ്വിയാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല എന്നാണ് അമല പോള്‍ പറയുന്നത്.

''ആടുജീവിതത്തിന്റെ ഹണിമൂണ്‍ ഘട്ടത്തിലുണ്ടായ ആളാണ് ഞാന്‍. ആടുജീവിതത്തിന്റെ നല്ല ഭാഗത്ത്, പച്ചപ്പും ശാന്തതയും നിറഞ്ഞ ഭാഗത്താണ് ഞാന്‍ ഉള്ളത്. എല്ലാവരും ഒരു മേജര്‍ ട്രാന്‍സ്ഫൊമേഷനിലൂടെയാണ് പോയത്. ഇപ്പോള്‍ ഇവര്‍ ഇരിക്കുന്നതു പോലെ വളരെ പുഷ്ടിപ്പെട്ട്, വളരെ ഹാപ്പി ആയാണ് ഞാന്‍ ഇവരെ കേരള ഷെഡ്യൂളില്‍ കണ്ടത്.''

''അതിന് ശേഷം ഞാന്‍ ബ്ലെസിയേട്ടനെ കണ്ടപ്പോള്‍ വളരെ വീക്ക് ആയി, മോശം ആരോഗ്യവസ്ഥയില്‍ ആയിരുന്നു. ഞാന്‍ അതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി, ബോഡി അത്ര വീക്ക് ആയിരുന്നെങ്കിലും ഡയറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നെങ്കിലും അദ്ദേഹം സിനിമയെ കുറിച്ച് മാത്രമാണ് സംസാരിച്ച് കൊണ്ടിരുന്നത്.'


പിന്നെ ബ്ലെസിയേട്ടനെ കണ്ടപ്പോള്‍, നജീബ് ഇല്ലാതെയുള്ള സൈനുവിന്റെ ജീവിതം, സൈനു എന്തൊക്കെയാകും അനുഭവിച്ചിട്ടുണ്ടാവുക, അതിനെ കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. 2021ല്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍, ഒരു ടീസര്‍ കണ്ടു. അതിലെ പൃഥ്വിരാജിനെ എനിക്ക് മനസിലായില്ല.''

''ആ നടന്‍ ആരാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അത് പൃഥ്വിയാണെന്ന് പറഞ്ഞു. എന്ത്? അതൊന്ന് കൂടി പ്ലേ ചെയ് എന്ന് ഞാന്‍ പറഞ്ഞു. ഈ പ്രോജക്ടിന്റെ ഭാഗമായത് എനിക്ക് ലഭിച്ച അനുഗ്രഹമാണ്'' എന്നാണ് അമല പോള്‍ പറഞ്ഞത്. 

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേസാവ് എ.ആര്‍. റഹ്മാനാണ്. യോദ്ധക്ക് ശേഷം റഹ്മാന്‍ കമ്മിറ്റ് ചെയ്ത ചിത്രം കൂടിയാണ് ആടുജീവിതം.ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ്മീറ്റില്‍ താന്‍ ആടുജീവിതം കമ്മിറ്റ് ചെയ്തത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി.

ബ്ലെസി എന്നെ ആദ്യം സമീപിച്ചപ്പോള്‍ എന്നോട് നോവലിനെപ്പറ്റിയാണ് സംസാരിച്ചത്. ആ ബുക്ക് എത്ര ഫേമസ് ആണെന്നും എന്നോടു പറഞ്ഞു. പിന്നീട് ഞാന്‍ എനിക്കറിയാവുന്നവരോടൊക്കെ ബ്ലെസിയെക്കുറിച്ചും, ആ നോവലിനെക്കുറിച്ചുമൊക്കെ ചോദിച്ചറിയുകയായിരുന്നു. അദ്ദേഹത്തെ കേരളത്തിലെ ആളുകള്‍ എത്രത്തോളം മതിക്കുന്നുണ്ടെന്ന് അപ്പോള്‍ എനിക്ക് മനസിലായി. ഇദ്ദേഹത്തിന്റെ സിനിമകള്‍ ഒന്നും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്,റഹമാന്‍ പറഞ്ഞു

Read more topics: # ആടുജീവിതം
Aadujeevitham Press Meet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES