Latest News

അനൂപ് മേനോന്റേത് എഐ പടമോ?; സോഷ്യല്‍ മീഡിയയിലെ പരിഹാസത്തിന് ചുട്ട മറുപടിയുമായി താരം; 'വൈല്‍ഡ്' ലൊക്കേഷനില്‍ നിന്ന് മാസ് ചിത്രം പുറത്ത് 

Malayalilife
 അനൂപ് മേനോന്റേത് എഐ പടമോ?; സോഷ്യല്‍ മീഡിയയിലെ പരിഹാസത്തിന് ചുട്ട മറുപടിയുമായി താരം; 'വൈല്‍ഡ്' ലൊക്കേഷനില്‍ നിന്ന് മാസ് ചിത്രം പുറത്ത് 

നവാഗതനായ അലി സഫര്‍ സംവിധാനം ചെയ്യുന്ന 'വൈല്‍ഡ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പോസ്റ്ററിലെ താരത്തിന്റെ ലുക്ക് എഐ (AI) ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് അനൂപ് മേനോന്‍ മറുപടി നല്‍കിയിരിക്കുന്നത്. 

കര്‍ണാടകയിലെ കൂര്‍ഗിലാണ് ചിത്രത്തിന്റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ കോണ്‍സെപ്റ്റ് പോസ്റ്ററിലേതുപോലെ വന്യമായ ലുക്കിലാണ് അനൂപ് മേനോന്‍ പുതിയ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. സാറ സ്റ്റീഫന്‍ നായികയാകുന്ന ചിത്രം പോയിന്റ് ബ്ലാങ്ക് ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്ത 'ഈ തനിനിറം' ആണ് അനൂപ് മേനോന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ഫെബ്രുവരി 13-ന് റിലീസ് ചെയ്ത ചിത്രത്തില്‍ എസ്.ഐ. ഫെലിക്‌സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. രമേശ് പിഷാരടി, നോബി തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു. 

 മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചും താരം വ്യക്തത വരുത്തി. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തില്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

ANOOP menon new photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES