Latest News

'അമ്മ' ഒറ്റക്കെട്ടായി നിന്നു; സംഘടനയിലെ ആശയ ഭിന്നതകള്‍ മറന്ന് 51 അക്ഷര വീടുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി താരങ്ങള്‍; വൈറലായി അക്ഷരവീടിന്റെ തീം സോങ് 

Malayalilife
'അമ്മ' ഒറ്റക്കെട്ടായി നിന്നു; സംഘടനയിലെ ആശയ ഭിന്നതകള്‍ മറന്ന് 51 അക്ഷര വീടുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി താരങ്ങള്‍; വൈറലായി അക്ഷരവീടിന്റെ തീം സോങ് 

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പല പ്രശനങ്ങള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച വീഡിയോ ഗാനമാണ് വൈറലായിരിക്കുന്നത്. 'അമ്മ'യുടെ നേതൃത്വത്തില്‍ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസില്‍, പാര്‍വതി, ജയസൂര്യ, ടൊവിനോ തോമസ്, ബിജു മേനോന്‍, മിയ, മംമ്ത മോഹന്‍ദാസ്, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം ഗാനത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തിന് ഒരു കൈതാങ്ങെന്ന് ലക്ഷ്യത്തോടെയാണ് താരങ്ങള്‍ ഒന്നിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി എല്ലാവരും കൈകോര്‍ക്കുന്ന പരിപാടി ഡിസംബര്‍ 7നാണ് നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ അബുദാബിയില്‍ വെച്ചാണ് പരിപാടി നടത്തുന്നത്.

ബിജിപാലാണ് സംഗീതം നല്‍കിയത്. റഫീഖ് അഹമ്മദാണ് ടൈറ്റില്‍ ഗാനം തയ്യാറാക്കിയത്. ആഷിഖ് അബുവാണ് സംവിധാനം നിര്‍വഹിച്ചത്. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം ഈ ഗാനത്തില്‍ അണിനിരന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 51 വീടുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വിവിധ മേഖലയില്‍ മികവ് തെളിയിക്കുകയും ജീവിതവഴിയില്‍ അപ്രതീക്ഷിതമായി കാലിടറുകയും ചെയ്തവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങള്‍ റിഹേഴ്സല്‍ ക്യാംപിലേക്കെത്തും. കഴിഞ്ഞ ദിവസത്തെ യോഗത്തിനിടയില്‍ ഇക്കാര്യത്തെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. താരങ്ങളെ വിട്ടുതരാന്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരുന്നു. ഭീമമായ നഷ്ടമാണ് സംഭവിക്കുകയെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ആ പ്രശ്നം രമ്യമായി പരിഹരിച്ചുവെന്നും നിശ്ചയിച്ചത് പോലെ തന്നെ പരിപാടി നടക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.


 

AMMA,celebrity association,akshara veedu,theme song viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES