ദുൽഖർ സൽമാൻ നായകനായെത്തിയ മലയാള ചിത്രം എബിസിഡിയുടെ തെലുങ്ക് പതിപ്പ് വരുന്നു. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. തെലുങ്കിൽ അല്ലു സിരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതേപേരിൽ തന്നെയാണ് ചിത്രം റിലീസിനെത്തുക..
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. ട്രെയിലർ 2.5 മില്യൺ കാഴ്‌ച്ചക്കാരുമായി യുട്യൂബ് ട്രെൻഡിംഗിൽ നാലാമതുണ്ട്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് ചിത്രം പുറത്തിറക്കുന്നത്.മധുര എന്റർടൈന്മെന്റ്, ബിഗ്ബെൻ സിനിമാസ് എന്നിവയ്ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേർന്നാണ് എബിസിഡി നിർമ്മിക്കുന്നത്.ചിത്രം മെയ് 17 ന് തിയേറ്ററുകളിലെത്തും.
മലയാളത്തിൽ 2013 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മർട്ടിൻ പ്രക്കാട്ടിലായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.