നിമിഷ നേരത്തെ അശ്രദ്ധ പോലും മരണത്തെ മാടി വിളിക്കുന്ന കൊറോണ വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ സംഭവിച്ചേക്കാവുന്ന ഒരു ദുരന്തത്തിന്റെ ചെറിയൊരു ആവിഷ്കാരവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ''സെയ്ഫ്''എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. മനസ്സിൽ തോന്നിയ ഒരു ഭയത്തെ ഒറ്റ ദിവസം കൊണ്ട് പൂർണമായും മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്തു കൊണ്ട് ഒരുക്കിയ സന്ദേശം കൂടിയാണ് ഈ ഹ്രസ്വ ചിത്രം.
രാജേഷ് വരിക്കോളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ഹ്രസ്വ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഗിരീഷ് മലോക്കണ്ടി ,ഷാൻ കൃഷ്ണ, നിതിൻകുമാർ, അനുരാഗ്,ദിൻ ചന്ദ്, അശ്വിൻ, എന്നിവർ ആണ്. ഈ ഹ്രസ്വ ചിത്രത്തിന്റെ കഥ, തിരക്കഥ സംവിധാനം എന്നിവയും രാജേഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് ധൈർക്യം വരുന്ന ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ അനേകം പേർ കണ്ടുകഴിഞ്ഞു. ഒരു സമൂഹത്തിന് കൊടുക്കാൻ കഴിയുന്ന വലിയ സന്ദേശമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ നമുക്ക് ഈ ഹ്രസ്വ ചിത്രം കാട്ടിത്തരുന്നത്.