റാമിന്റെയും ജാനുവിന്റെ ജീവിതത്തിലെ നഷ്ട പ്രണയകഥ 96 ന് മികച്ച സ്വീകരണമാണ് കേരളത്തിലും തമിഴകത്തും ലഭിച്ചത്. വിജയ് സേതുപതിയും തൃഷയും തകര്‍ച്ചഭിനയിച്ച ചിത്രത്തിന്റെ ഡിലീറ്റഡ് വീഡിയോ ആണ് ഇപ്പോള്‍ യൂടൂബില്‍ വൈറലായത്. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തന്‍ ആവിഷ്‌കാരമായ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തിലെ നീക്കം ചെയ്ത് വീഡിയോ പ്രേക്ഷകര്‍ക്കായി പങ്ക് വെച്ചത്.
ചിത്രത്തില്‍ നായികയായി എത്തിയ തൃഷ അവതരിപ്പിച്ച കഥാപാത്രമാണ് ജാനു. ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിക്കാള്‍ നല്‍കാന്‍ കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്.ജാനകിയുടെ മുന്നില്‍ ജാനുവിനെ എത്തിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം. എസ്.ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീന്‍ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ജാനകിയമ്മ അഭിനയിച്ച ഇത്ര മനോഹരമായ രംഗം എന്തിനാണ് ഒഴിവാക്കിയത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം. സിനിമയുടെ സമയദൈര്‍ഘ്യം കാരണാമാണ് ഈ രംഗം വെട്ടിമാറ്റിയത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.