Latest News

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ അവാര്‍ഡ് വാരികൂട്ടി മലയാള സിനിമ; മികച്ച നടന്‍ രഞ്ജി പണിക്കര്‍ നടി കീര്‍ത്തി സുരേഷ്

Malayalilife
ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ അവാര്‍ഡ് വാരികൂട്ടി മലയാള സിനിമ;  മികച്ച നടന്‍ രഞ്ജി പണിക്കര്‍ നടി കീര്‍ത്തി സുരേഷ്

ഹൈദരാബാദില്‍ നടക്കുന്ന നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ അവാര്‍ഡുകള്‍ നേടി മുന്നില്‍ മലയാള സിനിമ. മേളയില്‍ മികച്ച നടനുള്ള അവാര്‍ഡിന് രഞ്ജി പണിക്കര്‍ അര്‍ഹനായി. ഭയാനകം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. തെലുങ്ക് ചിത്രം മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇന്ത്യന്‍ സിനിമയെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒന്നാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍.

മികച്ച സഹനടിമാര്‍ക്കുള്ള അവാര്‍ഡ് സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ ഏറ്റുവാങ്ങി. ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞുദൈവം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് റെക്സ് വിജയന് ലഭിച്ചു (ചിത്രം- മായാനദി ). മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് 'പറയിലൂടെ ലിറ്റില്‍ സ്വയംപിന് ലഭിച്ചു.

മികച്ച സംവിധായകനുള്ള ഇന്‍ഡിവുഡ് അക്കാദമി അവാര്‍ഡ് രാജ്കുമാര്‍ ഹിറാനി നേടി. ഹിന്ദി ചിത്രമായ സഞ്ജുവിന്റെ സംവിധാനത്തിനാണ് അവാര്‍ഡ്. ഫിലിം കാര്‍ണിവല്‍ ഷെയ്ക്ക് സാലം ബിന്‍ സുല്‍ത്താന്‍ ബിന്‍ സാകര്‍ അല്‍കാസിമി ഉദ്ഘാടനം ചെയ്തു. 50 രാജ്യങ്ങളില്‍നിന്നുള്ള നൂറോളം ചിത്രങ്ങളാണ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Read more topics: # 4th-indywood-film-carnival-awards
4th-indywood-film-carnival-awards

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES