പ്രിയ വാര്യരുടെ 4 ഇയേര്‍സിന്റെ യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം 25 ന് തീയേറ്ററുകളിലേക്ക്

Malayalilife
 പ്രിയ വാര്യരുടെ 4 ഇയേര്‍സിന്റെ യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം 25 ന് തീയേറ്ററുകളിലേക്ക്

ചെറുപ്പക്കാരുടെ ഇടയില്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ടെത്തിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഏറെ നാളുകള്‍ക്ക് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് എത്തുന്ന   4 ഇയേര്‍സ് റിലിസിനൊരുങ്ങുകയാണ്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.സര്‍ജനോ ഖാലിദ് നായകനാകുന്ന ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍  പുറത്തുവിടുന്നത്.  കോളേജ് കാലഘട്ടത്തിലെ  പ്രണയവും  ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ട്രെയ്ലറില്‍ കാണിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും നേരില്‍ കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറില്‍ നിന്നുമുളള സൂചന.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലാണ് ചിത്രം പൂര്‍ത്തിയായത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രമെത്തുക. ചിത്രത്തിന്  തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 1 ന് കോതമംഗലം മാര്‍ അസ്ത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ 10000 വിദ്യാര്‍ഥികളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്.  

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കിയിരിക്കുന്നത് സാന്ദ്ര മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ വിവിധ മേഖലകളില്‍ രഞ്ജിത്ത് ശങ്കര്‍ കൈകടത്തിയിട്ടുണ്ട് എന്നുളളത് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്.

വലിയ തോതിലുളള ആരാധക ശ്രദ്ധയാണ് പ്രിയയ്ക്കുളളത്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രത്തിനായി ആകാംശയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


 

4 years movie got ua certificate

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES