Latest News

വീണ്ടും ജീത്തുവും മോഹൻലാലും; '12ത് മാൻ' ചിത്രീകരണം തുടങ്ങി; ചിത്രങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ

Malayalilife
വീണ്ടും ജീത്തുവും മോഹൻലാലും; '12ത് മാൻ' ചിത്രീകരണം തുടങ്ങി; ചിത്രങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ

തിരുവനന്തപുരം: മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 12ത് മാൻ. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാൻ എത്തുക. സിനിമയുടെ പ്രഖ്യാപനം തന്നെ ഓൺലൈനിൽ തരംഗമായിരുന്നു. ഇപോഴിതാ പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്.

ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ. ഒരു ത്രില്ലർ ചിത്രമായിരിക്കും ഇത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. പശ്ചാത്തലസംഗീതം അനിൽ ജോൺസൺ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. മോഹൻലാലും ആന്റണി പെരുമ്പാവൂരും ഉൾപ്പടെ ചി്ത്രത്തിന്റെ ഭാഗമാകുന്നവരെല്ലാം തന്നെ പൂജാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Read more topics: # 12 TH MAN,# SHOOTING,# Mohanlal,# jeethu joseph
12 TH MAN SHOOTING STARTED

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES