നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ കൂടുതല്‍ പ്രതിഷേധത്തിനൊരുങ്ങിയ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ അമ്മയില്‍ നിന്ന് വിട്ടു നിന്നേക്കുമെന്നാണ് സൂചന.
ഇതുസംബന്ധിച്ച് ഡബ്‌ള്യു.സി.സി പ്രവര്‍ത്തകര്‍ വൈകിട്ട് വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. അമ്മയില്‍ നിന്ന് കൂടുതല്‍ നടിമാരും ഡബ്‌ള്യു.സി.സിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.