Latest News

പൊതുവേ സംസാരിക്കാന്‍ മടിയുള്ള സാധാരണക്കാരന്‍; സ്റ്റേജില്‍ കയറിയാല്‍ കയ്യും കാലും വിറയ്ക്കും; മുത്തപ്പന്‍ വേഷമിട്ടാല്‍ ഭയമെല്ലാം പമ്ബ കടക്കും! പറഞ്ഞതെല്ലാം ആ സമയത്ത് ദൈവം മനസ്സില്‍ തോന്നിപ്പിച്ചത് മാത്രം; ഇതാ ആ വൈറല്‍ മുത്തപ്പന്‍; സനില്‍ പെരുവണ്ണാന്‍ മനസ്സു തുറക്കുമ്പോൾ

Malayalilife
പൊതുവേ സംസാരിക്കാന്‍ മടിയുള്ള സാധാരണക്കാരന്‍; സ്റ്റേജില്‍ കയറിയാല്‍ കയ്യും കാലും വിറയ്ക്കും; മുത്തപ്പന്‍ വേഷമിട്ടാല്‍ ഭയമെല്ലാം പമ്ബ കടക്കും! പറഞ്ഞതെല്ലാം ആ സമയത്ത് ദൈവം മനസ്സില്‍ തോന്നിപ്പിച്ചത് മാത്രം; ഇതാ ആ വൈറല്‍ മുത്തപ്പന്‍; സനില്‍ പെരുവണ്ണാന്‍ മനസ്സു തുറക്കുമ്പോൾ

ബി എന്നും മഹാദേവന്‍ എന്നും പൊന്മല വാഴുന്ന മുത്തപ്പന്‍ എന്നും വേര്‍തിരിവില്ല നമുക്ക്' ഈ വാചകം ഈയടുത്തിടെ മുത്തപ്പന്‍ കോലധാരി ഒരു മുസ്ലിം സ്ത്രീയോട് പറഞ്ഞതാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറലായ ഒരു വീഡിയോ. മുത്തപ്പന് ഈ വാചകം കേട്ട് കരയുന്ന തൊട്ടടുത്തായി ഒരു പെണ്‍കുട്ടിയും മുത്തപ്പന്റെ മലയനും.

നവ മാധ്യമങ്ങളില്‍ തരംഗമായ മുത്തപ്പനും, അന്യമതസ്ഥ ഭക്തയും തമ്മിലുള്ള സംഭാഷണം കണ്ണുനിറഞ്ഞ് കണ്ടവരാണ് ആളുകള്‍. ആ മുത്തപ്പനെ അരങ്ങിലെത്തിച്ചത് ആരാണെന്ന അന്വേഷണം എത്തിച്ചേര്‍ന്നത് കരിവെള്ളൂര്‍ വെള്ളച്ചാലിലെ സനില്‍ പെരുവണ്ണാന്‍ എന്ന 37 വയസ്സുകാരനിലാണ്. ചെറുവത്തൂര്‍ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടിലാണ് മുത്തപ്പന്‍ ആ സ്ത്രീയോട് സംസാരിക്കുന്ന ആ വീഡിയോ എടുത്തത്. ഈ മുത്തപ്പന്റെ വാചകം ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രസക്തമാണ് ജാതിയുടെയും മതത്തിനെയും പേരില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന ആളുകള്‍ ഉള്ള ഈ സമൂഹത്തില്‍ ഇത്തരത്തില്‍ ഒരു കാഴ്ച വളരെ അപൂര്‍വമാണ്.

ഒരു മുസ്ലിം സ്ത്രീയോട് എല്ലാ ജാതിയും ഒന്നല്ലേ എന്ന് സംസാരിച്ച്‌ വയറലായ മുത്തപ്പന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഈ മുത്തപ്പന്‍ കോലധാരി സനല്‍ പെരുവണ്ണാന്‍ അധികം ആളുകളോട് സംസാരിക്കാത്ത ഒരാളാണ് സനല്‍ പെരുവണ്ണാന്‍. കോലധാരി ആയിക്കഴിഞ്ഞാല്‍ മറ്റൊരാളായി മാറും. കുടുംബമായി പിന്തുടര്‍ന്ന് വരുന്ന കുലത്തൊഴില്‍ ആണ് സനല്‍ പെരുവണ്ണാന് തെയ്യം എന്നത്. തെയ്യക്കോലം അഴിച്ചു വച്ചാല്‍ താനും വളരെ സാധാരണയില്‍ സാധാരണക്കാരനാണെന്നും സനല്‍ പെരുമണ്ണ മറുനാടന്‍ മലയാളിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.

മുത്തപ്പന്‍ കെട്ടിയാടി സനല്‍ പെരുവണ്ണാന്‍ മുസ്ലിം സ്ത്രീയോട് സംസാരിച്ചത് അദ്ദേഹത്തിന്റെ വായനയിലും മറ്റുമുള്ള അറിവിനാല്‍ കൂടിയാണ്. കോലം കെട്ടിയാല്‍ ഒരു സാധാരണ മനുഷ്യന് അപ്പുറം നമ്മള്‍ സംസാരിക്കുന്നതിന് ഒക്കെ ഒരു അസാധാരണമായ തന്മയത്വം കൈവരുമെന്നും ആ സമയത്ത് ദൈവം ഉള്ളില്‍ തോന്നിച്ചത് ആവാമെന്ന് സനല്‍ പെരുവണ്ണാന്‍ പറയുന്നു. ജാതി എന്നതും മതം എന്നതും മനുഷ്യന്‍ സൃഷ്ടിച്ച അതിര്‍വരമ്ബുകള്‍ ആണെന്നും ദൈവത്തിന് അങ്ങനെയുള്ള വേര്‍തിരിവുകള്‍ ഒന്നും ഇല്ല എന്നും സനല്‍ പെരുവണ്ണാന്‍ പറയുന്നു.

വീഡിയോ വൈറല്‍ ആയതില്‍ നല്ല സന്തോഷമുണ്ട് എന്നും അപ്രതീക്ഷിതമായ പ്രശസ്തി തന്നെ തേടിയെത്തിയതില്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോ കണ്ട ശേഷം പലസ്ഥലങ്ങളിലും പലരും വിളിച്ച്‌ സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. പൊതുവേ ഒരാളോട് പോലും സംസാരിക്കാന്‍ മടിയുള്ള ഒരാളാണ് സനല്‍ പെരുവണ്ണാന്‍. സ്റ്റേജില്‍ കയറുമ്ബോള്‍ തന്നെ കയ്യും കാലും വിറയ്ക്കും എന്നാല്‍ മുത്തപ്പന്‍ ആയോ മറ്റു തെയ്യം വേഷവും അണിഞ്ഞാല്‍ സംസാരിക്കാന്‍ ഭയമില്ല എന്നും ഉള്ളില്‍ നിന്നുതന്നെ ഒരു ധൈര്യം ഉടലെടുക്കും എന്നും സനല്‍ പെരുവണ്ണാന്‍ പറയുന്നു.

ഇതുവരെ മുത്തപ്പന്‍ കളിക്കാനായി സനല്‍ പെരുവണ്ണാന്‍ കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും പോയിട്ടുണ്ട്. കേരളത്തിന് പുറത്തും അദ്ദേഹം മുത്തപ്പന്‍ കെട്ടിയാടിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് സനല്‍ പെരുവണ്ണാന്റെ കുടുംബം. കാസര്‍കോടുകാരനാണ് സനല്‍ പെണ്ണാണെങ്കില്‍ തെയ്യം തുടങ്ങിക്കഴിഞ്ഞാല്‍ മിക്ക സമയങ്ങളിലും കണ്ണൂര്‍ ജില്ലയില്‍ ആണ് അദ്ദേഹം ഉണ്ടാവു

viral video of thiruvappan in kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES