മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. വെളളിത്തിരയ്ക്ക് മുമ്പിലും പിന്നിലും സജീവമായ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമരംഗത്തേക്ക് എത്തിയത്. നടനായും സംവിധായകനായും ഗായകനായുമൊക്കെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. സിനിമയില്‍ സജീവമായിരിക്കുന്ന സമയത്താണ് വിനീത് വിവാഹിതനായത്. 15 വര്‍ഷമായുളള പ്രണയത്തിനൊടുവിലാണ് തന്റെ ജൂനിയറായ പയ്യന്നൂര്‍ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്. പിന്നീട് 2017-ല്‍ ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചു. വിഹാന്റെ പിറന്നാള്‍ ദിനത്തിലാണ് താരം താന്‍ രണ്ടാമതും അച്ഛനാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഭാര്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് മകന് ജന്‍മദിനം ആശംസിക്കുന്നതിനൊപ്പം രണ്ടാമതും അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷമാണ് വിനീത് അറിയിച്ചിരിക്കുന്നത്.. വിഹാന്റെ അമ്മ കുറച്ചു മാസങ്ങള്‍ക്കകം പുതിയ ആളെ നല്‍കുമെന്നും അതുകൊണ്ട് ഈ ചിത്രത്തിലുളളത് മൂന്ന് പേരാണെന്നുമാണ് വീനിത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഭാര്യയുടെ നിറവയറില്‍ കൈചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്. കുഞ്ഞതിഥിയെ കാണാന്‍ തങ്ങളും കാത്തിരിക്കുയാണെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.