പ്രധാനമായും വില്ലൻ റോളുകൾ കൈകാര്യം ചെയ്ത് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച ഒരു വ്യക്തിയാണ് ബാബുരാജ്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്. 7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിൽ ബാബുരാജ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു. 2009ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന 'മനുഷ്യമൃഗം' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്.
ചലച്ചിത്രനടിയുമാണ് ഇദ്ദേഹത്തിന്റെ ഭാര്യ വാണി വിശ്വനാഥ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2000-ത്തിൽ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇപ്പോഴും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് വാണി വിശ്വനാഥ് എത്തുന്നത്. തൊണ്ണൂറുകളിലെ തെന്നിന്ത്യൻ സിനിമകളിൽ തൻ്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.മിക്ക സിനിമകളിലും വില്ലൻ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിലൊരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് മുൻനിര നായികമാരുടെ പട്ടികയിൽ തിളങ്ങുകയായിരുന്നു. .
ഇവരുടെ പ്രണയകഥ തുടങ്ങുന്നത് ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ്. ഒരിക്കൽ വാണി ഒരു പാട്ടു പാടി. അതിന്റെ ബാക്കി പാടാൻ ബാബുരാജിനോട് ആവിശ്യപ്പെട്ട്. പാട്ടിനെ പറ്റി വല്യ ധാരണ ഒന്നുമില്ലാത്ത റഫ് ആൻഡ് ടഫ് ആണ് ബാബുരാജ് എന്ന് കരുതി. പക്ഷേ അന്ന് തനിക്ക് തെറ്റിയെന്നും ആ പാട്ടിന്റെ ബാക്കി എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം പാടിയെന്നും വാണി ഒരിക്കൽ പറഞ്ഞു. വാണി മാത്രമല്ല ആ സെറ്റിലെ എല്ലാവരും ഞെട്ടി പോയി. അവിടുന്നാണ് എല്ലാം തുടങ്ങിയത്. പിന്നീട് ഇപ്പോഴും സംസാരിക്കുമായിരുന്നു. ഫോണിൽ മണിക്കൂറോളം സംസാരിക്കും. അങ്ങനെയാണ് അടുത്തത്. പിന്നീട് അടുത്തപ്പോൾ തന്നെ ഒരുപാട് മനസിലാക്കുന്ന ഒരു വ്യക്തകയാണ് ബാബുരാജ് എന്ന് മനസിലായി എന്നും ഇന്നുവരെ അതൊക്കെ മാറ്റി പറയേണ്ട രീതിയിൽ വന്നിട്ടില്ലെന്നും ഇരുവരും പറഞ്ഞിട്ടുമുണ്ട്. ഇരുപത്തിനാല് മണിക്കൂറിൽ ഇരുപത്തിമൂന്ന് മണിക്കൂറും ഞങ്ങൾ തമ്മിൽ തല്ലുകൂടാറുണ്ടെന്നും അതുകൊണ്ടു തന്നെ രണ്ടുപേരും പരസ്പരം അവരവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ടെന്നും ഇവർ പറഞ്ഞിട്ടുണ്ട്. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. ആർച്ച ജേക്കബ് , ആർദ്രി ജേക്കബ് എന്നിവരാണ് മക്കൾ.
തൃശൂർ ജില്ലയിൽ ജനിച്ച നടി ജ്യോൽസ്യനായ വിശ്വനാഥന്റെയും വീട്ടമ്മയായ ഗിരിജ ദമ്പദികളുടെ മകളാണ്. റാഫേൽ കോൺവെന്റ് സ്കൂളിൽ പഠിച്ച നടി പിന്നീട് ചെന്നൈയിലേക്ക് താമസം മാറുക ആയിരുന്നു. വിവാഹശേഷം വാണി വിശ്വനാഥ് ചില സിനിമകളിൽ അതിഥി വേഷത്തിലും വാണി വിശ്വനാഥ് പ്രത്യക്ഷപ്പെട്ടിരുന്നു. ചിന്താമണി കൊലക്കേസിലും വാണി വിശ്വനാഥിൻ്റെ സാന്നിധ്യമുണ്ടായിരുന്നു. ബാബുരാജ് 2009ൽ സംവിധാനം ചെയ്ത ഡാലിയ എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥ് ഒരു വൻ തിരിച്ചു വരവ് നടത്തിയത്. പിന്നീട് വാണി വിശ്വനാഥ് ടിവി സീരിയലുകളിൽ തിരക്കിലാണ്.