ഒരുകാലത്തു മലയാളികളുടെ അനിയത്തി വേഷങ്ങളിൽ നിറഞ്ഞ് നിന്ന താരമായിരുന്നു സുനിത. ബോൾഡ് ആയ തർക്കുത്തരം പറയുന്ന കുസൃതി കുട്ടിയായി മലയാളത്തിൽ തിളങ്ങിയ നടിയാണ് സുനിത. 1986 മുതൽ 1996 വരെ ദക്ഷിണേന്ത്യയിൽ നിർമ്മിച്ച സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട ഇന്ത്യൻ നടി കൂടിയാണ് സുനിത. ആന്ധ്രാപ്രദേശിൽ വേണുഗോപാൽ ശിവരാമകൃഷ്ണനും ഭുവാനയ്ക്കും ജനിച്ചു . 1996 ൽ ആന്ധ്രപ്രദേശി സ്വദേശിയായ രാജിനെ വിവാഹം കഴിച്ച സുനിതയ്ക്ക് 1998 ൽ ജനിച്ച ശശാങ്ക് എന്ന മകനുണ്ട്. അവൾ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോലിനയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഇടയ്ക്ക് നടിയുടെ ചിത്രങ്ങളൊക്കെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. എവിടെയായിരുന്നു, എന്നൊക്കെ പറഞ്ഞു പുതിയ ലുക്കിനെയും ജീവിതത്തിനെയും പറ്റി ചോദിച്ച് നിരവധിയാണ് എത്തിയത്. സിനിമയിൽ ഇല്ല എന്ന് മാത്രമേ ഉള്ളു താരം ഡാൻസിൽ ഇപ്പോഴും സജ്ജീവമാണ്. അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായുള്ള നൃത്യഞ്ജലി സ്‌കൂൾ ഓഫ് ഡാൻസിൽ ആർട്ടിസ്റ്റിക് ഡയറക്ടറായി സുനിത ഇപ്പോൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും സ്വയം സമർപ്പിച്ചുകൊണ്ട് സൗത്ത് കരോലിനയുടെ സാംസ്കാരിക ജീവിതത്തെ സമൃദ്ധമാക്കി മുന്നോട്ട് പോവുകയാണ് നടി.
1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത കൊടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചു. തമിഴിൽ ഈ ചിത്രത്തിന്റെ പേരിലും നടി അറിയപെടുന്നുണ്ട്. തമിഴ്‌നാട്ടിൽ കൊടൈ മഴൈ വിദ്യ, വിദ്യശ്രീ എന്നാണ് താരം അറിയപ്പെടുന്നത്. ഇളയരാജയുടെ സംഗീതത്തിൽ രജനീകാന്ത്, പ്രസാദ്, ലക്ഷ്മി, വിജയകാന്ത് അഭിനയിച്ച പൊൻമന സെൽവൻ എന്നിവരാണ് പി വാസു സംവിധാനം ചെയ്യുന്നത്. അറിയപ്പെടുന്ന ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയാണ് കൊടൈ മജായ് വിദ്യ, വിദ്യശ്രീ എന്നറിയപ്പെടുന്ന സുനിത. ഭരത നാട്യം നൃത്തത്തിൽ പരിശീലനം നേടി. 3-ാം വയസ്സിൽ നൃത്തം ചെയ്യാൻ തുടങ്ങിയ അവർ 11-ാം വയസ്സിൽ അരങ്ങേറ്റം ചെയ്തു. "ഗുരുകുൽ" എന്ന പഴയ പാരമ്പര്യം അനുഭവിക്കാനുള്ള പദവി അവർക്ക് ലഭിച്ചു. പത്മശ്രീ വാഴുവൂർ രാമയ്യ പിള്ളയിൽ നിന്നും മകൻ കലൈമമാണി വാഴുവൂർ ആർ. സമാരാജിൽ നിന്നും ഭരതനാട്യത്തിന്റെ വാഴുവൂർ രീതിയിൽ പരിശീലനം നേടി. ഇന്നുവരെ, ലോകമെമ്പാടുമുള്ള 200 ലധികം ഡാൻസ് പാരായണങ്ങൾ അവർ നൽകിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, മോഹൻലാൽ, വിനീത് തുടങ്ങിയവർക്കൊപ്പം ലോകമെമ്പാടുമുള്ള നിരവധി സ്റ്റേജ് ഷോകളിൽ അവർ നൃത്തം ചെയ്തിട്ടുണ്ട്. പ്രമുഖ ഇന്ത്യൻ അഭിനേതാക്കളായ മമ്മൂട്ടി, മോഹൻലാൽ, ജഗദീഷ്, ജയറാം, സുരേഷ് ഗോപി, അംബരീഷ്, അനന്ത് നാഗ്, ശിവരാജ് കുമാർ, രാഘവേന്ദ്ര രാജ്കുമാർ തുടങ്ങി നിരവധി താരങ്ങളുമായി ഒരുമിച്ച് പല വേഷങ്ങളിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.
സാജൻസംവിധാനം ചെയ്ത പ്രതാപ് പോത്തൻ, അംബിക , ഗീത തുടങ്ങിയവർ അഭിനയിച്ച നിറഭേദങ്ങൾ, രാജസേനൻ സംവിധാനം ചെയ്ത രതീഷും സരിതയും അഭിനയിച്ച കണികാണും നേരം, മൃഗയ, തുടങ്ങിയ മലയാള സിനിമകളിൽ തകർത്ത് അഭിനയിച്ച നടിയാണ് സുനിത. കാർത്തിക എന്ന കഥാപാത്രമായി ഗജകേസരി യോഗമെന്ന സിനിമയിലും, നീലഗിരിയിലും, സന്ധ്യ ചെറിയാൻ എന്ന വേഷത്തിൽ മിമിക്സ് പരേഡ്, ജോർജ്കുട്ടി c/o ജോർജുകുട്ടി, പൂച്ചക്കാര് മണികെട്ടും, കളിവീട് അങ്ങനെ നിരവധി സിനിമകളിൽ താരം തിളങ്ങി. പൂക്കാലം വരവായി എന്ന സിനിമയിലെ തുളസി എന്ന കഥാപാത്രം ഏറെ ശ്രദ്ധമായതാണ്. മമ്മൂക്ക ചിത്രമായ വാത്സല്യത്തിൽ സുധ എന്ന കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നത് തന്നെയാണ്. 1991 ൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു കാസർകോഡ് കാദർഭായ്. ഈ രണ്ട് സിനിമകളിലും നടി ചെയ്തത് സന്ധ്യ ചെറിയാൻ എന്ന വേഷമാണ്. ഈ വേഷം തന്നെയാണ് ആരാധകർക്ക് ഇടയിൽ ഇന്നും നടിയെ പിടിച്ചു നിർത്തുന്നത് എന്നൊക്കെ പറയാൻ കഴിയും. ഇതിന്റെ മൂന്നാം പാർട്ടിലും നടിയുടെ പഴയ ഫുറ്റേജുകൾ ഉണ്ടായിരുന്നു. 1996 ൽ കളിവീടാണു നടി അവസാനമായി അഭിനയിച്ച മലയാള ചിത്രം. അതേ വര്ഷമാണ് നടി അവാസനമായി അഭിനയിച്ച തമിഴ് സിനിമ ഓം ശ്രാവണ ഭവയും. പിന്നീട് നടിയെ പ്രേക്ഷകർ കണ്ടിട്ടില്ല. ഇതെ വർഷമായിരുന്നു നടിയുടെ കല്യാണവും.