റോഷൻ ആൻഡ്രുസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് നോട്ട്ബുക്ക്. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളുടെ കഥയാണ് നോട്ട്ബുക്ക്. വിവാഹത്തിനുമുൻപ് അമ്മയാകുന്ന ഒരു വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ. വളരെ പുതുമയുള്ള ഒരു ചലച്ചിത്ര ഇതിവൃത്തമായിരുന്നുവെങ്കിലും ഒരു ശരാശരി വിജയം മാത്രമേ ഈ സിനിമയ്ക്ക് ലഭിച്ചുള്ളൂ. വളരെ ഇമോഷണലായി പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണ് ഇത്. ഉദയനാണ് താരത്തിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീദേവി, സാറ, പൂജ ഇവരെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കില്ല. അതോടൊപ്പം സൂരജ് മേനോൻ എന്ന കഥാപാത്രത്തേയും ഏവരും ഏറ്റെടുത്തിരുന്നു. നിസ്സഹായ അവസ്ഥ കാണിച്ചു തരുന്ന രീതിയിലെ കഥാപാത്രം അതി മനോഹരമായാണ് കാണിച്ചു തന്നത്. ആ ചിത്രത്തിലൂടെ പ്രേക്ഷകർക്കും കടന്ന് പോകാൻ സാധിച്ചു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
സ്കന്ദ അശോക് എന്ന നടനാണ് സൂരജ് എന്ന ചെറുപ്പക്കാരന്റെ കഥാപാത്രം ചെയ്തത്. ഇദ്ദേഹം സിനിമയിലേക്ക് അരങ്ങേറിയ ചിത്രമായിരുന്നു ഇത്. അതിനുശേഷം തമിഴ് കന്നഡ സിനിമകളിലാണ് സ്കന്ദ കൂടുതലും അഭിനയിച്ചത്. അതിനാൽ തന്നെ മലയാളം സിനിമകളിൽ അത്ര സജീവമായിരുന്നില്ല. ഇടയ്ക്ക് സ്കന്ദയുടെ പുത്തൻ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിന്നു. 1986 ൽ ചിക്മഗളൂരിലാണ് താരം ജനിച്ചത്. മലയാളം തമിഴ് തെലുങ് കന്നഡ സിനിമകളിലാണ് താരം പ്രധാനമായും അഭിനയിച്ചത്. 2018 ൽ ശിഖ എന്ന പെൺകുട്ടിയെ ഇദ്ദേഹം വിവാഹം കഴിച്ചു. സ്കന്ദയുടെയും ഭാര്യ ശിഖ പ്രസാദിന്‍റേയും ബേബി ഷവർ ചിത്രങ്ങളൊക്കെ വൈറൽ ആയിരുന്നു. ബാംഗ്ലൂരിലാണ് ബേബി ഷവർ ചടങ്ങുകള്‍ നടന്നത്. 2018 മേയ് 31നായിരുന്നു സ്കന്ദയുടേയും ശിഖയുടേയും വിവാഹം. പ്രണയവിവാഹമായിരുന്നു, നാലുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന ശേഷമാണ് ഇവർ വിവാഹിതരായത്. ഇടയ്ക്കിടയ്ക്ക് ഇവർ ഒരുമിച്ചുളള ചിത്രങ്ങളൊക്കെ താരം ഇൻസ്റ്റയിലൂടെ പങ്കുവയ്ക്കാറുണ്ട്. 2020 ഓഗസ്റ്റിൽ ഇവർക്ക് ഒരു പെൺ കുഞ്ഞ് ജനിച്ചു. ഈ ചിത്രങ്ങളും വൈറൽ ആയിരുന്നു. ഇപ്പോഴും ഇവർ മൂന്നുപേരുമായുള്ള ചിത്രങ്ങൾ ഇപ്പോഴും വൈറൽ ആകാറുണ്ട്.
നോട്ട്ബുക്കിന് ശേഷം വികെ പ്രകാശ് ചിത്രം ‘പോസിറ്റീവ്’, ശ്യാമപ്രസാദ് ചിത്രം ‘ഇലക്ട്ര’ എന്നീ മലയാളം സിനിമകളിലാണ് സ്കന്ദ അഭിനയിച്ചിരുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട് സ്കന്ദ. മല്ലി മല്ലി, കല്യാണി, ചാരുലത, യു ടേൺ എന്നീ സിനികള്‍ ഏറെ ശ്രദ്ധ നേടിയ. മിനി സ്ക്രീനിലും പരമ്പരകളിൽ സ്കന്ദ അഭിനയിച്ചിട്ടുണ്ട്. നോട്ട്ബുക്ക് ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ചിത്രത്തിന്റെ വിജയത്തിൽ സ്കന്ദയെ മറ്റൊരു മലയാള ചിത്രങ്ങൾക്ക് സൂരജ് എന്ന് നാമകരണം ചെയ്തു. കല്യാണി അഭിനയിച്ച തെലുങ്ക് റൊമാന്റിക് ചിത്രമായ മല്ലി മല്ലി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുമുമ്പ്, അദ്ദേഹം മലയാള ചലച്ചിത്രമായ പോസിറ്റീവ് എന്ന സിനിമയിൽ ദ്വിതീയ നായകനായി അഭിനയിച്ചു.
ഈ രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല, സാൻഡ്രോം എന്ന മറ്റൊരു തമിഴ് ചിത്രം ഷൂട്ടിംഗിന് ശേഷം ഉപേക്ഷിച്ചു. നിരൂപക പ്രശംസ നേടിയ എലക്ട്ര എന്ന ചിത്രത്തിൽ പ്രകാശ് രാജ്, മനീഷ കൊയ്‌രാല, നയന്താര എന്നിവരോടൊപ്പം അഭിനയിച്ചാണ് സ്കന്ദ തിരിച്ചുവരവ് നടത്തിയത്. അതിനുശേഷം പല ഭാഷകളിൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമായ ചാരുലത, കന്നഡ ത്രില്ലർ ചിത്രമായ യു ടേൺ, മുപ്പരിമാനത്തിലെ രണ്ടാമത്തെ പ്രധാന നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ ടെലിവിഷൻ സീരിയലുകളിൽ പ്രവേശിച്ച അദ്ദേഹം ആദ്യമായി രാധ രമണയിൽ പ്രത്യക്ഷപ്പെട്ടു.