താരങ്ങൾ കല്യാണം കഴിക്കുന്നത് തൊട്ട് അവരുടെ എല്ലാ കാര്യങ്ങളും മീഡിയ നല്ലപോലെ ശ്രദ്ധിക്കും. അവരുടെ പുറകെ ആയിരിക്കും എല്ലാവരും. ചെറിയ കാര്യം നടന്നാൽ പോലും അതിനെ ഊതി പെരുപ്പിച്ചു വലുതാക്കുന്നവരുമുണ്ട്. ചെറിയ റുമേഴ്‌സ് പോലും വരാതെ ഇൻഡസ്ട്രിയിൽ നിൽക്കുന്നവർ വളരെ കുറവാണു. പൊതുവെ ഉള്ള സംസാരമാണ് സിനിമയിലുള്ളവർ വേഗം ഡിവോഴ്സ് ആകുമെന്ന്. അങ്ങനെ പലരും ആയിട്ടുമുണ്ട്. നിരവധിപേരാണ് സിനിമ ഇൻഡസ്ട്രയിൽ ഡിവോഴ്സ് ആയവർ. പാട്ടുകാരും ഇതിൽ നിരവധിയാണ്. എന്നാൽ കുറെയധികം വർഷമായി ഒരുമിച്ചു ജീവിക്കുന്നവരും നിരവധിയാണ്. എന്നാൽ ചിലർ ഇതുവരെ ഇത്തരം വാർത്തകളോട് ഒന്നും പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നുമുണ്ട്. വിജയ് യേശുദാസ് വിവാഹമോചനം നേടുന്നു എന്ന് വാർത്തകൾ ഇടയ്ക്ക് വന്നിരുന്നു. അതിനെ പറ്റി സ്ഥിതീകരണം ഒന്നും പിന്നീട് വന്നിട്ടില്ല.
റിമി ടോമിയുടെ വിവാഹമോചനം വളരെ വിവാദമായതാണ്. റോയിസ് എന്ന ആയിരുന്നു റിമിയുടെ ഭർത്താവ്. നിരവധി ഷോകളിൽ റിമി റോയിസിനെ പറ്റി പറഞ്ഞിട്ടുണ്ട്. സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശമെങ്കിലും ഇപ്പോൾ താരം കൊച്ചിയിലാണ് താമസം. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം ഇട്ടതു ഗായിക റിമി ടോമി തന്നെയാണ്. എറണാകുളം കുടുംബ കോടതിയിൽ 2019 ഏപ്രിൽ 16ന് റിമി ടോമി വിവാഹ മോചന ഹർജി ഫയൽ ചെയ്തിരുന്നു. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റോമി ടോമിയുടെ വിവാഹം. പരസ്പര ധാരണിയിലാണ് ഇരുവരും വിവാഹ മോചനത്തിന് തയ്യാറായതെന്നാണ് അന്ന് പറഞ്ഞിരുന്നത്. അതിനാൽ ഹർജി നൽകി ആറ് മാസത്തിനുള്ളിൽ കോടതിയിൽ നിന്നും വിവാഹ മോചനം നേടുകയും ചെയ്തു. മറ്റൊരു വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നു റിമി ടോമി വ്യക്തമാക്കിയിരുന്നു.
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്. 2003ലാണ് എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ മാറില്ലെന്ന് മനസിലാക്കി. അങ്ങനെയാണ് പിരിയാൻ തീരുമാനിക്കുന്നത് എന്ന് നടി പറഞ്ഞിട്ടുണ്ടായിരുന്നു. അഡ്ജസ്റ്റ് ചെയ്യുന്നതിലും നല്ലത് ബന്ധം ഉപേക്ഷിക്കുന്നതാണെന്ന് താരുമാനിച്ചു. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ഒരു പേപ്പറിൽ വെച്ചെന്നു കരുതി മനസ്സിലെ സ്നേഹം ഇല്ലാതാകില്ലല്ലോ എന്നും ഗായിക പലയിടത്തും പറഞ്ഞിട്ടുണ്ട്.
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് ബാല. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്ത ദമ്പതികളാണ് ബാലയും ഗായിക അമൃത സുരേഷും. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ ഇരുവർക്കും അവന്തിക എന്ന മകൾ ജനിച്ചു. സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായത് ഡിസംബർ 2019 ലായിരുന്നു. എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തി ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞായിരുന്നു ഡിവോഴ്സ് നേടിയത്. ഏഴു വയസുള്ള ഏകമകളെ അമ്മയ്‌ക്കൊപ്പം വിടാനും ഇവര്‍ തമ്മില്‍ ധാരണയായി. ഇങ്ങനെയാണ് ഇരുവരും പിരിഞ്ഞത്.
കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷന്‍ എന്നീ ആലാപന ശൈലികള്‍ അനായാസേന വഴങ്ങുന്ന മഞ്ജരിയുടെ ഗസലുകള്‍ക്കും ആരാധകര്‍ ഏറെയാണ്. വേറിട്ട ശബ്ദം കൊണ്ടു മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. മുംബൈയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. ഒരുമിച്ച് പോവാന്‍ കഴിയിലെന്ന് മനസ്സിലാക്കിയതോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്നും, ഇന്നത്തെക്കാലത്ത് ഡിവോഴ്‌സ് എന്നത് ബ്ലാക്ക് മാര്‍ക്കായി ഒന്നും കാണുന്നില്ല എന്നും നടി പറഞ്ഞിരുന്നു.
റിയാലിറ്റി ഷോകളിലൂടെ എല്ലാവർക്കും സുപരിചിതയാണ് ലക്ഷ്മി ജയൻ. ഇപ്പോൾ ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്നു. ഇവർ ഭർത്താവുമായി ഏറെ നാളായി പിരിഞ്ഞ് കഴിയുന്ന വിവരം നടിയുടെ സോഷ്യൽ മീഡിയാ അകൗണ്ടിൽ നിന്നും മറ്റും അറിയാൻ കഴിയുന്നതാണ്. ഇതിനെ പറ്റി താരം ബിഗ്‌ബോസ്സ് ഷോയിലെയും പറഞ്ഞിരുന്നു. ആര് വയസുള്ള മകൻ ഇപ്പോൾ നടിയുടെയും നടിയുടെ അമ്മയുടെയും കൂടെയാണ്.
മലയാളത്തിലെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കെൽപ്പുള്ള ഒരു നടിയാണ് മംമ്ത.
അഭിനയത്തിനുപുറമെ മികച്ച ഗായികകൂടിയാണ് താരം. വിജയ് ചിത്രത്തിലെ ഡാഡി മമ്മി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2011 ഡിസംബര്‍ 28ന് ബിസിനസ്സുകാരനായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്തു. 2012 ഡിസംബറിൽ വിവാഹിതരായവരാണ് മംമ്തയും പ്രജിത്തും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുംമുമ്പെ അകല്‍ച്ചയിലായ മംമ്ത മോഹന്‍ദാസ്-പ്രജിത്ത് പദ്മനാഭനന്‍ താരദമ്പതിമാര്‍ ഒരുമിച്ചാണ് തീരുമാനിച്ചത്. ഒരുമിച്ച് ജീവിയ്ക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നും വേര്‍പിരിയാന്‍ അനുമതി നല്‍കണമെന്നുമാണ് ഉഭയകക്ഷി സമ്മതത്തോടെയുള്ള അപേക്ഷയിലുണ്ടായിരുന്നത്. തങ്ങളെ ഒന്നിപ്പിയ്ക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും ഇവര്‍ അന്ന് വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് പാട്ടുകാരൻ സോമദാസ് മരിച്ചത്. അദ്ദേഹവും ഇതുപോലെ ഭാര്യയുമായി വിവാഹമോചനം നേടിയ കഥ ബിഗ്‌ബോസിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ഒട്ടും ഒത്തു പോകാത്ത സ്വഭാവം ആണെന്നായിരുന്നു സോമദാസ് പറഞ്ഞത്. പക്ഷേ ഇതിനെയൊക്കെ തള്ളി പറഞ്ഞ് ഭാര്യ ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു. ഞങ്ങള്‍ തമ്മില്‍ ശരിക്കുമുള്ള പ്രശ്‌നം എന്നുപറഞ്ഞാല്‍ പുള്ളിയുടെ പരസ്ത്രീ ബന്ധമായിരുന്നു. ഒരു ഭാര്യയ്ക്കും സഹിക്കാന്‍ പറ്റാത്ത രീതിയില്‍ അന്യ സ്ത്രീകളുമായുള്ള ബന്ധം. അത് ഒരുപാട് ഞാന്‍ സഹിച്ചു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ കയറിയപ്പോള്‍ മുതല്‍ പുള്ളി ആകെ മാറി എന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്.