ബോൾഡ് ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കുന്ന മലയാളത്തിലെ നടിമാരിൽ പ്രധാനിയാണ് ശ്വേതാ മേനോൻ. ശ്വേത മേനോൻ\ ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുള്ള നടിയാണ് ശ്വേത. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോൻ. മോഡലിംഗിൽ നിന്നുമാണ് ശ്വേതയുടെയും വരവ്. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോൻ സംവിധായകൻ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. വെൽക്കം ടു കൊടൈക്കനാൽ, നക്ഷത്രക്കൂടാരം, കൗശലം എന്നീ മലയാളസിനിമകളിൽ അഭിനയിച്ച ശ്വേത പിന്നീട് തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ബോളിവുഡിലേക്കാണ് ശ്വേത പോയത്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. ഇതിന്റെ പേരിലൊക്കെ നിരവധി വിമർശനങ്ങൾ നേരിട്ട നടിയാണ് ശ്വേത.
രണ്ടാം വരവോടെ എല്ലാ വിമർശനങ്ങളും നീക്കി വച്ചു. എല്ലാത്തിനും കൂടെ നിന്നതു അച്ഛനും കുടുംബവുമാണ്. അത് തന്നെയായിരുന്നു നടിയുടെ ബലവും. സ്വതന്ത്രമായ കാഴ്ചപ്പാടുകളിലൂടെ ജീവിച്ച തനിക്ക് ജീവിതത്തില്‍ അച്ഛന്‍ നല്‍കിയ സ്വാതന്ത്യ്രമാണ് തൻ്റെ ജീവിതം മാറ്റി മറിച്ചത്. എന്നാല്‍ അച്ഛൻ ആ സ്വാതന്ത്ര്യങ്ങള്‍ക്ക് ഒരു പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആ തെറ്റ് സംഭവിക്കില്ലായിരുന്നു. ഒരു ആൺകുട്ടിയ്ക്ക് തുല്യയായാണ് തന്നെ വളര്‍ത്തിയത് എന്നൊക്കെ നടി മുൻപ് പറഞ്ഞിട്ടുണ്ട്. 2006ൽ ‘കീർത്തിചക്ര’ എന്ന ചിത്രത്തോടെയാണ് ശ്വേത വീണ്ടും മലയാളസിനിമയിൽ സജീവമാകുന്നത്. പകൽ, തന്ത്ര, രാക്കിളിപ്പാട്ട്, പരദേശി, റോക്ക് ആൻഡ് റോൾ, ലാപ്ടോപ്പ്, മദ്ധ്യവേനൽ, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കേരള കഫേ, പോക്കിരിരാജ, സിറ്റി ഓഫ് ഗോഡ്, രതിനിർവേദം, സാൾട്ട് ആൻഡ് പെപ്പർ, ഉന്നം, തത്സമയം ഒരു പെൺകുട്ടി, ഒഴിമുറി, ഇവൻ മേഘരൂപൻ, മുംബൈ പൊലീസ്, കളിമണ്ണ്, ചേട്ടായീസ്, കമ്മാരസംഭവം എന്നിങ്ങനെ രണ്ടാം വരവിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് സാധിച്ചു. പാലേരിമാണിക്യം, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിലൂടെ 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ശ്വേത നേടി. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാകുന്ന ശ്വേതയെ ആണ് മലയാളികൾ പിന്നെ കണ്ടത്. നിരവധി ടിവി ഷോകളുടെ അവതാരകയായി ശ്വേത തിളങ്ങി. ശ്വേതയുടെ ചില ചിത്രങ്ങൾ വിവാദങ്ങൾക്കും കാരണമായിരുന്നു. കാമസൂത്രയുടെ ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ ശ്വേത അഭിനയിച്ചത് വിവാദമായി. അതുപോലെ ബ്ലെസി ചിത്രം ‘കളിമണ്ണ്’ ചിത്രവും വിവാദങ്ങളുണ്ടാക്കി. ഗർഭിണിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്വേതയുടെ ഗർഭകാലവും പ്രസവവും എല്ലാം അതുപോലെ ചിത്രീകരിച്ചതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ആദ്യവിവാഹം ബോബി ബോസ്ലയുമായി ആയിരുന്നു. ബോബി ഭോസ്ലെയുമായുള്ള വിവാഹം തനിക്ക് പറ്റിയത് അല്ലെന്നു ആദ്യം തിരിച്ചറിഞ്ഞത് അച്ഛന്‍ ആയിരുന്നുവെന്നും ശ്വേത പറഞ്ഞു. എനിക്കോര്‍മയുണ്ട് അച്ഛൻ എന്നെ വിവാഹ നിശ്ചയത്തിൻ്റെ അന്ന് കാണാന്‍ വന്നിരുന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു അപ്പോൾ. അച്ഛന്‍ കുറേ നേരം എന്നെ നോക്കി നിന്നു എന്നും അച്ചനെന്തോ തൻറെ മനസുവായിച്ചത് പോലെ തോന്നിയെന്നും താരം ഓർത്ത് പറഞ്ഞിരുന്നു. പിന്നീടൊരിക്കൽ 'ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ' എന്ന് അമ്മ പറയുകയും ചെയ്തിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സമയത്തായിരുന്നു ആ വിവാഹം. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ അച്ഛനും അമ്മയും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഒന്ന് സംസാരിക്കാന്‍ പോലും ആ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചത്. ഒന്നും വേണ്ടായിരുന്നു എന്ന് നടിക്ക് തോന്നിക്കൊണ്ടേ ഇരുന്നു. ആ അവസ്ഥയിലാണ് പ്രണയത്തിലാകുന്നതും വിവാഹം നടന്നതും.
ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 - ന് ഇവർ വിവാഹിതയായി. അവർ പിന്നീട് വേർപിരിഞ്ഞു. 2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. ഇവർക്ക് സബൈന എന്നൊരു മകളാണുള്ളത്. മൂന്നുപേരും സോഷ്യൽ മീഡിയയിലും പൊതു പരിപാടിയിലും നിറസാന്നിധ്യമാണ്. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ബ്ലാക്ക് കോഫിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ബ്ലാക്ക് കോഫി ഫെബ്രുവരി 19 നാണു തിയേറ്ററിൽ എത്തിയത്. ബാബുരാജിന് ഏറെ കൈയടികൾ നേടിക്കൊടുത്ത സോൾട്ട് ആൻഡ് പെപ്പറിലെ മറ്റ് താരങ്ങളായ ലാല്‍, ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം, സണ്ണി വെയ്ന്‍, സിനി സെെനുദ്ദീന്‍, മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിച്ചിരുന്നു.