Latest News

അഭിനയരംഗത്ത് വീണ്ടും സജീവമായി സാമന്ത;  വിജയ് ദേവരകൊണ്ട ചിത്രം ഖുഷിയുടെ സെറ്റില്‍ ഗംഭീര വരവേല്‍പ്പ് 

Malayalilife
അഭിനയരംഗത്ത് വീണ്ടും സജീവമായി സാമന്ത;  വിജയ് ദേവരകൊണ്ട ചിത്രം ഖുഷിയുടെ സെറ്റില്‍ ഗംഭീര വരവേല്‍പ്പ് 

ഭിനയരംഗത്ത് വീണ്ടും സജീവമായി  തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ സാമന്ത കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ഖുഷിയില്‍ ജോയിന്‍ ചെയ്തു. 

ആക്ഷന്‍ ത്രില്ലര്‍ സീരിസ് 'സിറ്റഡല്‍' ഇന്ത്യന്‍ പതിപ്പിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സാമന്ത ഖുഷിയില്‍ ജോയിന്‍ ചെയ്തത്. 

സെറ്റിലെത്തിയ സാമന്തയ്ക്ക് ചിത്രം നിര്‍മ്മിക്കുന്ന മൈത്രി മൂവി മേക്കേഴ്സ് ഗംഭീര വരവേല്‍പ്പ് നല്‍കി. താരം തെലുങ്ക് സിനിമാ മേഖലയില്‍ 13 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു ആഘോഷിച്ചു. 

 വിജയ് ദേവരകൊണ്ടയാണ്  ഖുഷിയിലെ നായകന്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'മഹാനടി' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. 

'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.


'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. 


ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Read more topics: # സാമന്ത,# ഖുഷി
samantha kushi movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES