നടന്‍ സൈജു കുറുപ്പിന്റെ പിതാവ് പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദ കുറുപ്പ് അപകടത്തില്‍ മരിച്ചു. 75 വയസായിരുന്നു.
തൈക്കാട്ടുശേരിയില്‍ രാവിലെ 11.15 നായിരുന്നു അപകടം. ഗോവിന്ദകുറിപ്പും ഭാര്യ ശോഭനാകുമാരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. പൂച്ചാക്കലില്‍ നിന്ന് തുറവൂരിലേക്ക് പോകുകയായിരുന്നു ഇവര്‍. അപകടത്തില്‍ ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.