പത്ത് ദിവസത്തെ ഷൂട്ട് ഉണ്ടെന്ന എഗ്രിമെന്റില്‍ നായകനായി എത്തിയ തനിക്ക് പിന്നീട് ലഭിച്ചത് രണ്ടുദിവസത്തെ മാത്രം ഷൂട്ട്; സാമ്പത്തികമായും തകര്‍ന്നതോടെ മറ്റ് വഴി തേണ്ടേണ്ടിവന്നു; ഭാര്യയില്‍ നിന്നും പിന്‍മാറിയതിനെകുറിച്ച് പറഞ്ഞ റോണ്‍സണ്‍

Malayalilife
 പത്ത് ദിവസത്തെ ഷൂട്ട് ഉണ്ടെന്ന എഗ്രിമെന്റില്‍ നായകനായി എത്തിയ തനിക്ക് പിന്നീട് ലഭിച്ചത് രണ്ടുദിവസത്തെ മാത്രം ഷൂട്ട്; സാമ്പത്തികമായും തകര്‍ന്നതോടെ മറ്റ് വഴി തേണ്ടേണ്ടിവന്നു; ഭാര്യയില്‍ നിന്നും പിന്‍മാറിയതിനെകുറിച്ച് പറഞ്ഞ റോണ്‍സണ്‍

ഏഷ്യാനെറ്റിലെ സീരിയലുകളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന സീരിയലുകളില്‍ ഒന്നായിരുന്നു ഭാര്യ. നന്ദന്‍ എന്ന യുവാവിന്റെയും അയാള്‍ പ്രണയിച്ച് വിവാഹം ചെയ്ത നയന എന്ന യുവതിയുടെയും കഥയായിരുന്നു സീരിയലിന്റെ ഇതിവൃത്തം. ഇപ്പോള്‍ സീരിയലില്‍ നിന്നും പ്രധാന കഥാപാത്രമായ നന്ദനെ അവതരിപ്പിച്ചിരുന്ന റോണ്‍സണ്‍ വിന്‍സെന്റ് പിന്‍മാറിയത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. അതേസമയം താന്‍ സീരിയലില്‍നിന്നും പിന്‍മാറിയതിന്റെ കാരണം ഇപ്പോള്‍ റോണ്‍സണ്‍ മലയാളി ലൈഫിനോട് വെളിപ്പെടുത്തിയിരിക്കയാണ്.

റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നിന്ന സീരിയലുകളില്‍ ഒന്നായിരുന്നു ഏഷ്യാനെറ്റിലെ ഭാര്യ. പ്രധാന കഥയില്‍ നിന്നും മറ്റൊരു പ്ലോട്ടിലേക്ക് ഇപ്പോള്‍ സീരിയല്‍ മാറിയിട്ടുണ്ട്. നന്ദന്റെയും നയനയുടെയും കഥ പറഞ്ഞിരുന്ന സമയത്ത് മുന്നിട്ട് നിന്ന സീരിയല്‍ കഥ മാറിയതോടെ 9 മണിയില്‍നിന്നും 6.30ലേക്ക് മാറ്റുകയും ചെയ്തു. കഥ മാറിയതോടെ റോണ്‍സന്റെ ഷൂട്ടിങ്ങ് ദിവസങ്ങളും കഥാപാത്രത്തിന്റെ പ്രാധാന്യവും കുറഞ്ഞു. കഴിഞ്ഞ എപിസോഡിലാണ് ഇപ്പോള്‍ നന്ദനെ അവതരിപ്പിക്കുന്ന റോണ്‍സണ്‍ വിന്‍സെന്റിന് പകരം മറ്റൊരു നടനെ പ്രേക്ഷകര്‍ കണ്ടത്. ഇതോടെ റോണ്‍സണ്‍ സീരിയലില്‍ നിന്നും പിന്‍മാറിയത് എന്തിനെന്നായിരുന്നു ആരാധകര്‍ തിരക്കിയത്. എന്നാല്‍ എന്താണ് സീരിയലില്‍ സംഭവിച്ചതെന്തെന്നും താന്‍ പിന്‍മാറിയത് എന്തിനാണെന്നും റോണ്‍സണ്‍ മലയാളി ലൈഫിനോട് മനസുതുറന്നു.

 

സീരിയലില്‍ നായക വേഷമാണെന്നും മാസത്തില്‍ 10 ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് ഭാര്യയിലേക്ക്് എഗ്രിമെന്റ് എഴുതിയതെന്നും താരം പറയുന്നു. പിന്നീട് കഥ മാറിയതോടെ മാസത്തില്‍ രണ്ടുദിവസം മാത്രമായി ഷൂട്ടിങ്ങ്. ഇതോടെ സാമ്പത്തികമായും താന്‍ തകര്‍ന്നു. സ്വന്തമായുള്ള ജിം സെന്റര്‍ ഉളള റോണ്‍സണ്‍ അത് പോലും ഉപേക്ഷിച്ചാണ് കോഴിക്കോട്ടുനിന്നും ഭാര്യയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന രാജേഷ് ഹെബ്ബാര്‍, സാജന്‍ സൂര്യ തുടങ്ങിയവരോക്കെയായി താന്‍ ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ പത്തുദിവസത്തെ ഷൂട്ടില്‍ നിന്നും രണ്ടുദിവസത്തേക്ക് മാറിയതോടെ ആകെ പ്രതിസന്ധിയായി. തന്റെ ജീവിതമാര്‍ഗമാണ് ഇത്. അഭിനയമാണ് ഏക വരുമാനമാര്‍ഗം. അതിനാല്‍ ഷൂട്ടിങ്ങ് കുറഞ്ഞതോടെ വേറെ ജീവിതമാര്‍ഗത്തെ പറ്റി ചിന്തിച്ചെ പറ്റു എന്ന സ്ഥിതിയായി. ഏഷ്യാനെറ്റിന്റെ പോളിസി അനുസരിച്ച് ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ മറ്റൊരു ചാനലില്‍ അഭിനയിക്കാന്‍ സാധിക്കില്ല. ഇത് താന്‍ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വേറൊന്നും ചെയ്യാനും പറ്റില്ല. സാമ്പത്തികമായും തകരും. ഇതിനാലാണ് ഭാര്യയില്‍ നിന്നും പിന്‍മാറിയത്. ജീവിതത്തില്‍ തന്നെ മുമ്പോട്ട് പോകാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇപ്പോള്‍ ഫഌവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതയില്‍ ജടായു ധര്‍മ്മന്‍ എന്ന മികച്ച ഒരു കഥാപാത്രം റോണ്‍സെണെ തേടിയെത്തിയത്. എഗ്രിമെന്റ് അനുസരിച്ച് മറ്റൊരു ചാനലില്‍ പോകാനായിട്ടാണ് ഭാര്യയില്‍ നിന്നും താന്‍ പിന്‍മാറിയതെന്നും താരം വ്യക്തമാക്കി. ഇപ്പോള്‍ ജഡായു ധര്‍മ്മന്‍ എന്ന കഥാപാത്രമായി സീതയില്‍ റോണ്‍സണ്‍ തിളങ്ങുന്നുണ്ട്. തന്റെ കഴിവ് തെളിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്നും സിനിമാ സെറ്റുകളെ വെല്ലുന്ന പെര്‍ഫെക്ഷനിലാണ് സീത ഒരുക്കുന്നതെന്നും താരം പറയുന്നു. പത്തുദിവസത്തോളം സീതയില്‍ തനിക്ക് ഡേറ്റുണ്ട്. ധാരാളം അഭിനയ മുഹൂര്‍ത്തമുള്ള കഥാപാത്രമാണ് സീതയിലേക്ക്. അതേസമയം ഏഷ്യാനെറ്റിലെ സീരിയലില്‍ നിന്നും പിന്‍മാറിയത് കൊണ്ട് ഏഷ്യാനെറ്റ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനോ ഏഷ്യാനെറ്റിലെ തലപ്പത്തുള്ളവരെ കാണാന്‍ പറ്റില്ലെന്നും താരം നിരാശയോടെയും അല്‍പം സങ്കടത്തോടെയും പറയുന്നു.

Read more topics: # ronson vincent,# bharya serial
ronson vincent out of bharya serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES