Latest News

ഒരു കാലത്തു മലയാളത്തിൽ മിന്നിനിന്ന നടിക്ക് പിന്നീട് എന്തുപറ്റി; നടി രഞ്ജിതയുടെ വിവാദകഥ

Malayalilife
ഒരു കാലത്തു മലയാളത്തിൽ മിന്നിനിന്ന നടിക്ക് പിന്നീട് എന്തുപറ്റി; നടി രഞ്ജിതയുടെ വിവാദകഥ

ലയാളത്തിലെ മുൻനിര താരങ്ങളുടെ കൂടെ അഭിനയിച്ച നടിയാണ് രഞ്ജിത. ജയറാം, ദിലീപ്, ശാലിനി, അഭിനയിച്ച കൈകുടന്ന നിലാവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി വന്നു മലയാളികളുടെ മനസ്സിൽ കയറി കൂടിയ നടി കൂടിയാണ് രഞ്ജിത. കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് രഞ്ജിത അഭിനയരംഗത്തേക്കു കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1992-ൽ പുറത്തിറങ്ങിയ നാടോടി തെൻഡ്രൽ ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം.1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മാഫിയ, ജോണി വാക്കർ, കൈക്കുടന്ന നിലാവ്, വിഷ്ണു തുടങ്ങിയവയാണു പ്രധാന മലയാളചലച്ചിത്രങ്ങൾ. ഇത്രയുമധികം ഇൻഡസ്ട്രയിൽ പ്രവർത്തിച്ച ഇവർ സിനിമയിൽ വരുന്നതിനുമുമ്പ് വോളിബോൾതാരമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. ഇത്രയേറെ സിനിമകളിൽ അഭിനയിച്ച നടി ഒരു വലിയ വിവാദത്തിലും പെട്ടുപോയിട്ടുണ്ട്. പിന്നീട് ഇത് സത്യമാണെന്നും തെളിഞ്ഞിട്ടുമുണ്ട്. ഇതോടെ ഇത്രയും അഭിനയ അനുഭവമുള്ള നടിയുടെ അഭിനയ ജീവിതം നിന്നു എന്ന് തന്നെ പറയാം. 
 
 
2000 ത്തില്‍ സൈനിക മേജര്‍ രാകേഷ് മേനോന്‍ എന്നയാളെ വിവാഹം കഴിച്ച രഞ്ജിത വിവാഹശേഷം അഭിനയരംഗത്തുനിന്നു താൽക്കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ൽ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻപരിപാടികളിലും പ്രധാനവേഷങ്ങൾ കൈകാര്യംചെയ്തു. പിന്നീട് 2007ല്‍ വിവാഹമോചനം നേടി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ രഞ്ജിത സിനിമാ അഭിനയം ഉപേക്ഷിച്ച ശേഷം നിത്യാനന്ദയുടെ ആശ്രമത്തിലെ നിത്യ സന്ദര്‍ശക ആകുകയും പിന്നീട് സന്യാസം സ്വീകരിക്കുകയും ചെയ്തു. ഇങ്ങനെ നടിയുടെ സിനിമ ജീവിതം മൊത്തത്തിൽ അവസാനിക്കുകയായിരുന്നു. ബാംഗ്ലൂരിനടുത്ത് ബിഡദിയിലെ നിത്യനന്ദ ധ്യാനപീഠം ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ നിന്ന് സ്വാമി നിത്യാനന്ദയില്‍ നിന്ന് തന്നെയാണ് രഞ്ജിത സന്ന്യാസ ദീക്ഷ സ്വീകരിച്ചത്.


വിവാഹ മോചനത്തിന്റെ മൂന്നുവര്‍ങ്ങള്‍ക്ക് ശേഷമാണ് നിത്യാനന്ദയുമായുള്ള ലൈംഗിക വിഡിയോ പുറത്തുവന്നത്. 2010-ൽ രഞ്ജിതയും വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതു വലിയ വിവാദമായിരുന്നു. സൺ ടി.വിയാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്. വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു. അതില്‍ കാണുന്നയാള്‍ ഞാനല്ല. ഈ സമയം ധ്യാനപീഠ ആശ്രമത്തിലെ മുറിയില്‍ സന്യാസിനിയുമായി സംസാരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുകയാണ്. എന്റെ കരിയര്‍ നശിച്ചു. എന്നെ വിശ്വസിച്ച ആളുകള്‍ക്കും സംശയമായി’ എന്നായിരുന്നു രഞ്ജിത അന്ന് പറഞ്ഞത്. പക്ഷേ ഇതൊക്കെ പൊളിഞ്ഞ് തകർന്നു പിന്നീട്. 

വീഡിയോ യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017-ൽ പുറത്തുവന്നു. ഇക്കാര്യം ബെംഗളൂരുവിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞ് 2013-ൽ രഞ്ജിത സന്ന്യാസിനിയായി. സ്വാമി നിത്യാനന്ദ തന്നെയാണു രഞ്ജിതയ്ക്കു ദീക്ഷ നൽകിയത്. അതിനുശേഷം രഞജിത മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ചു. രഞ്ജിതയുടെ ആദ്യപേര് ശ്രീവല്ലി എന്നായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ പി. ഭാരതിരാജയാണു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത് രഞ്ജിത എന്ന പേരു നല്‍കിയത്. 


കുട്ടികളെയടക്കം നിരവധി പേരെ പീഡ‌ിപ്പിച്ചതായി ആരോപണം നേരിടുന്ന സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ മുഴുവൻ വിവരങ്ങള്‍ ഇത് കഴിഞ്ഞായിരുന്നു കൂടുതൽ പുറത്തു വന്നത്. നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് രഞ്ജിതയാണെന്നുള്ള ആരോപണമാണ് അന്വേഷണത്തിനെ ഊന്നിപ്പിച്ചത്. ആ ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ‍ഝാന്‍സി റാണി നല്‍കിയ പരാതിയില്‍ താരത്തിനെതിരെയും പരാമര്‍ശമുണ്ട്. ഈ മരണത്തിനു ശേഷമാണു എല്ലാം പുറത്തു വരൻ തുടങ്ങിയത്. ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് അന്ന് ഉയർന്ന് വന്ന ആരോപണം. 

കുട്ടികളും യുവതികളും പുരുഷന്‍മാരും ആശ്രമത്തില്‍ ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെല്ലാം ചരടുവലിക്കുന്നത് രഞ്ജിതയാണെന്നും ഇവര്‍ ആരോപിക്കുന്നു. നിത്യാനന്ദയുടെ കൊടും ക്രൂരതകള്‍ ആരതി റാവു എന്ന പെണ്‍കുട്ടിയും വെളിപ്പെടുത്തിയിരുന്നു. 2004 മുതല്‍ 2009 വരെ നിത്യാനന്ദയുടെ ശിഷ്യയായിരുന്ന ആരതി റാവു പലതും തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. എല്ലാവര്ക്കും സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണു താന്‍ ഭക്തര്‍ക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം. ഇങ്ങനെയൊക്കെ വാദിച്ചതിനു ശേഷം ഇവർ ഒളിവിൽ പോവുകയും ചെയ്തു. 


45 ഓളം തമിഴ് ചിത്രങ്ങളിലും, 15 ഓളം മലയാള സിനിമയിലും, 8 തെലുങ്ക് ചിത്രങ്ങളും, 2 കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1996 ൽ മാവിച്ചിഗുരു എന്ന തെലുങ്ക് ചിത്രത്തിന് മികച്ച സഹനടിക്കുള്ള നന്ദി അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി ദിലീപ് അങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിയനയിക്കാൻ അവസരം ലഭിച്ച നടി കൂടിയാണ് രഞ്ജിത.

ranjitha nithyananda controversy actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക