സീരിയലിൽ നിന്ന് സിനിമ അത് കഴിഞ്ഞ ഇപ്പോൾ ബിസിനസ്സും ഫാഷൻ ഡിസൈനിംഗുമായി മുന്നോട് പോകുന്ന ഒരു നടിയാണ് പൂർണിമ ഇന്ദ്രജിത്. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് നടി എന്ന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ടു സുന്ദരി പെൺകുട്ടികളാണ് ഉള്ളത്. ഇവർ നാലുപേരും സോഷ്യൽ മീഡിയ താരങ്ങൾ എന്ന് നിസംശയം പറയാം. പൂർണിമ തന്റെ അതുല്യത എല്ലാ മേഖലയിലും കാണിക്കുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ പല തരം വേഷങ്ങളിൽ അതും തികച്ചും വ്യത്യാസമായി രീതിയിൽ ചിത്രങ്ങൾ എടുത്തു ഇൻസ്റ്റാഗ്രാമിൽ ഇടാറുണ്ട്. പല നടിമാർക്കും ഇന്നും അവരുടെ ഡ്രെസ്സുകൾ ചെയ്തയു കൊടുക്കുന്നത് പൂർണിമയുടെ കടയിൽ നിന്നാണ്. പ്രണയം ഇന്നും ഇരുവരുടെയും ഇടയിൽ ഉള്ളതുകൊണ്ടാണ് ഇപ്പോഴും രണ്ടുപേർക്കും സന്തോഷമായി പാഷന്റെ ഒപ്പം ജീവിക്കാൻ കഴിയുന്നത്. ഇരുവരുടെയും എല്ലാവര്ക്കും അറിയാവുന്ന ഒരു പ്രണയകഥ തന്നെയാണ്. പൂർണിമയുടെ സഹോദരി പ്രിയയും സിനിമയിലും ഡാൻസിലുമൊക്കെ സജ്ജീവമാണ്.
കൊച്ചിയിൽ ജനിച്ചു വളർന്ന പൂർണിമ വളരെ കുഞ്ഞിലേ മുതലേ ഡാൻസിൽ പല സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് താരം ആങ്കറിങ്ങിലേക്ക് പോയി. അപ്പോഴും ഡാൻസും മോഡലിംഗും വിടാതെ കൂടെ കൊണ്ട് നടന്നു. ഏതു സ്റ്റേജിൽ ആയാലും മിടുക്കിയായി വന്നു എല്ലാം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള താരമാണ് പൂർണിമ എന്ന് വർഷങ്ങൾക്ക് മുൻപേ തെളിയിച്ചതാണ്. പെയ്തൊഴിയാതെ എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇന്ദ്രജിത്തും പൂര്ണിമായും ആദ്യം കാണുന്നത്. ആ സീരിയലിൽ ഇന്ദ്രജിത്തിന്റെ 'അമ്മ മല്ലിക സുകുമാരനും പൂർണിമയും അഭിനയിക്കുന്നുണ്ടായിരുന്നു. അമ്മയെ സെറ്റിൽ നിന്ന് വിളിക്കാൻ വന്ന ഇന്ദ്രനാണ് പൂർണിമയെ ആദ്യമായി കാണുന്നത്. അന്ന് തന്നെ ഇന്ദ്രജിത്തിന്റെ കണ്ണിൽ നിന്ന് തന്നെ ആ പ്രണയം വ്യക്തമായിരുന്നു എന്ന് പൂർണിമ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവിടെന്നായിരുന്നു തുടക്കം. മൂന്ന് വർഷത്തോളം പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹം കഴിച്ചത്. പൂർണിമ ഇന്ദ്രജിത്തിനെ കാളും ഒരു വയസ്സ് മൂത്തതാണ് എന്നൊക്കെ അന്ന് വാർത്തകളായിരുന്നു. അങ്ങനെ എല്ലാ വിവാദങ്ങൾക്കും ശേഷം 2002 ഇത് ഇരുവരും വിവാഹം ചെയ്തു. 2004 ൽ പ്രാർത്ഥന എന്ന ഒരു കുഞ്ഞും പിന്നീട് നക്ഷത്രയും ജനിച്ചു. കുട്ടികൾ പോലും സോഷ്യൽ മീഡിയയിൽ അവരുടെ ഡാൻസും പാട്ടുമായി എത്താറുണ്ട്.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. 'പ്രാണ' എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ പൂര്‍ണ്ണിമ ഒരുക്കിയ വസ്ത്രങ്ങളണിഞ്ഞ് കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് 'ന്യൂജെന്‍' ആരാധകര്‍ ഏറേയാണ്. ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. പൂര്‍ണ്ണിമയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുകയാണ്.
ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിന് നാച്ചുറൽ ടാലന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷനിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പടയണി എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. പിന്നീട് വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചു.