കാശ്മീരം എന്ന ചിത്രത്തിലെ 'പോരു നീ വാരിളം ചന്ദ്രലേഖേ' എന്ന ഒരു ഗാനം ഓർക്കുമ്പോൾ തന്നെ ആദ്യം ഓര്മ വരുന്നത് അതിലെ നടിയെയാണ്. മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന അന്യഭാഷാ നായികമാരിൽ പ്രമുഖയാണ് പ്രിയ. സിനിമയില്‍, ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളായി എത്തിയ താരമാണ് പ്രിയ രാമൻ. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളില്‍ പ്രിയ രാമൻ എത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ഒരു ഇടവേളയെടുത്തു. വിവാഹ ശേഷം സിനിമയിൽ നിന്നും അവധിയെടുത്ത പ്രിയാ രാമനെ പിന്നെ സജീവമായി കണ്ടത് സീരിയൽ വേഷങ്ങളിലൂടെയാണ്. വിവാഹ ശേഷം നായികമാരോട് സിനിമാലോകത്തിന് വിമുഖതയുണ്ടെന്നും വിവാഹം കഴിഞ്ഞ ശേഷം കുടുംബമാകുന്നതോടെ പലരും ഗ്ലാമർ വേഷം ചെയ്യാൻ മടിക്കുന്നതിനാൽ അവസരങ്ങളിൽ നിന്നും അകറ്റി നിർത്തുക പതിവാകുമെന്നും നടി പറഞ്ഞിട്ടുണ്ടായിരുന്നു. ഇങ്ങനെ അല്ലെങ്കിൽ പ്രധാനമല്ലാത്ത ചില ചെറിയ വേഷങ്ങൾ ചെയ്തു ഒതുങ്ങേണ്ടി വരുമെന്നും അത്കൊണ്ടാണ് ചെറിയ ഇടവേള സിനിമയിൽ എടുക്കുന്നതെന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്.
1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയ രാമൻ ചലച്ചിത്രലോകത്തു പ്രവേശിക്കുന്നത്. 1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം. പ്രമുഖ താരങ്ങളോടൊപ്പം ഒരു പിടി നല്ല ചിത്രങ്ങളിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആകുന്നതും അഭിനയത്തിൽ നിന്ന് പിന്മാറുന്നതും. തമിഴിലെയും മലയാളത്തിലെയും നടൻ രഞ്ജിത്താണ് പ്രിയയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവും അത് കഴിഞ്ഞുള്ള വിവാഹവും പ്രേക്ഷകർക്ക് എല്ലാം അറിയാവുന്നതാണ്. അത് കഴിഞ്ഞ് വന്ന വിവാഹമോചനവും വാർത്തകളിൽ നിറഞ്ഞ് നിന്നതായിരുന്നു. കല്യാണം മുതൽ നടി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. ഇവർക്കു രണ്ടുമക്കളാണെന്നും ഇവർ നടിയുടെ കൂടെയാണ് താമസമെന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്. നടി ഇപ്പോൾ സീ തമിഴിലെ സ്റ്റൈലിഷ് തമ്മിലിച്ചി തമിലിയൻ എന്ന ടി വി ഷോയിലെ ആങ്കറാണ്. ഇവരുടെ രണ്ടുമക്കളും നടിയോടൊപ്പമാണുള്ളത്. ഇരുവരുമായുള്ള വേർപിരിയൽ കഴിഞ്ഞ ഉടൻ തന്നെ രഞ്ജിത്ത് മറ്റൊരു വിവാഹം കഴിച്ചു. തമിഴിലെയും കന്നഡയിലെയും നടി രാഗസുധയെ ആണ് വിവാഹം കഴിച്ചത്. പക്ഷേ ഇവർ ഒരു വര്ഷം കഴിഞ്ഞപ്പോൾ തന്നെ വേർപിരിഞ്ഞു. ഇപ്പോൾ രഞ്ജിത്ത് സ്റ്റാർ വിജയ് ടി വി യിലെ സിന്തൂര പൂവേ എന്നുള്ള സീരിയലിൽ അഭിനയിക്കുകയാണ്.
രഞ്ജിത്തുമായുള്ള വിവാഹശേഷമാണ് സിനിമയില്‍ നിന്ന് നടി ഇടവേളയെടുക്കുന്നത്. വാർത്തകളിലൊക്കെ തന്നെ നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു ഇരുവരും. അതിപ്പോൾ പ്രണയിക്കുന്ന സമയത്താണെങ്കിലും വിവാഹത്തിന്റെ സമയത്താണെങ്കിലും അത് കഴിഞ്ഞ വേര്പിരിഞ്ഞപ്പോഴാണെങ്കിലും. അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനത്തിനായി തീരുമാനിക്കുന്നതെന്നും നടി പറഞ്ഞിരുന്നു. മക്കളെ കരുതി കുറെയേറെ അഡ്ജസ്റ്റ് ചെയ്യാൻ രണ്ടുകൂട്ടരും ശ്രേമിച്ചെന്നും, പക്ഷേ ഒട്ടും മുന്നോട് പോകില്ല എന്ന സ്ഥിതിയിലാണ് പിരിയാൻ തീരുമാനിച്ചതെന്നും നടി പറയുന്നു. ഒരുപാട് കരഞ്ു. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു. ഏതു ബന്ധവും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദന തോന്നും. അതൊക്കെ നേരിടാൻ കഴിഞ്ഞു. ഒരുപാടു വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്നു തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണ് എന്നുമാണ് നടി മുൻപ് കുറിച്ചിട്ടുള്ളത്. അഭിപ്രായ ഭിന്നതകൾ ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹ മോചനം തേടിയതെന്നും ഇതിനൊക്കെ എല്ലാവരും കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും നടി പറയുന്നു.
ഇനി അങ്ങനെ സിനിമയില്‍ അപ്രധാന വേഷങ്ങളില്‍ അഭിനയിക്കാനില്ലെന്നാണ് പ്രിയാ രാമൻ മുൻപ്
പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ച കാലത്ത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയെന്നും ഇപ്പോഴും ആ സിനിമകളൊക്കെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ മായാതെയുണ്ടെന്നും നടി പറഞ്ഞിരുന്നു. ഒരു വില ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ഉണ്ടെന്നും. അത് കളയാൻ അത്തരം അപ്രധാന വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ലായെന്നും നടി വ്യക്തമാക്കീട്ടുണ്ടായിരുന്നു. ശേഷം അൽപ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്ത് സജീവമായി. ഒരു വ്യത്യസം മാത്രം, സിനിമയിലൂടെയല്ല പകരം ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം മടങ്ങിയെത്തിയത്.
ഇപ്പോഴുള്ള സിനിമ രീതികളെ പറ്റിയും നടി മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമയെ സംബന്ധിച്ചിടത്തോളം വിവാഹ ശേഷം നായികമാരെ അകറ്റി നിര്‍ത്തുന്ന പതിവുണ്ട്. അതിന് പ്രധാനകാരണം ആയി തോന്നിയത് കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാകാത്തതാണ്. അങ്ങനെ വരുമ്പോൾ നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കില്‍ അപ്രസക്തമായ കഥാപാത്രങ്ങള്‍ നല്‍കി അവരെ ഒതുക്കും. സിനിമ പുരുഷ കേന്ദ്രീകൃതമാണെന്നും, സീരിയലാണ് സ്ത്രീകളുടേതെന്നും നടി പറയുന്നു. അവസരത്തിൽ സീരിയൽ തനിക്ക് ഒരു മാറ്റം തരുമെന്ന് പറഞ്ഞിരുന്നു. സ്ത്രീകൾ തന്നെയാണ് സീരിയലിന്റെ ടാർഗറ്റ് ഓഡിയൻസെന്നും അപ്പോൾ അവരിൽ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നുവെന്നും മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും അനുകൂലം ആയി തോന്നിയതും ഇല്ല എന്നും നടി വ്യക്തമാക്കിയിരുന്നു. അപ്പോൾ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് അഭികാമ്യം എന്ന് തോന്നി എന്നും പറഞ്ഞു. അങ്ങെനയാണ് നടി സീരയലിലേക്ക് എത്തിയത്.