Latest News

പിറന്നാള്‍ ദിനത്തില്‍ പട്ടാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍; ചര്‍ച്ചയാകുന്നത് ധനുഷിനെ വിശേഷിപ്പിച്ച രീതി

Malayalilife
പിറന്നാള്‍ ദിനത്തില്‍ പട്ടാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍; ചര്‍ച്ചയാകുന്നത് ധനുഷിനെ വിശേഷിപ്പിച്ച രീതി

മിഴകത്തിന്റെ സൂപ്പര്‍താരമാണ് ധനുഷ്.മാസ് എന്റര്‍ടെയ്നറുകള്‍ക്കൊപ്പം വ്യത്യസ്തമായ സിനിമകള്‍ ചെയ്തുകൊണ്ടാണ് നടന്‍ കോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ധനുഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പട്ടാസ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഇളയ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ചിത്രത്തിന്റെ ഡിസൈനര്‍ പോസ്റ്ററിലും ഫസ്റ്റ്ലുക്കിലും നടനെ വിശേഷിപ്പിച്ചിരിക്കുന്നത്.സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പിന്നാലെ ഇളയ സൂപ്പര്‍ സ്റ്റാര്‍ സ്ഥാനം മരുമകന്‍ ധനുഷിന് കൊടുത്തത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ധനുഷിന്റെ പിറന്നാള്‍ ദിനത്തിലാണ് പട്ടാസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

അച്ഛനായും മകനായും ഇരട്ടവേഷങ്ങളിലാണ് പട്ടാസില്‍ ധനുഷ് എത്തുന്നത്. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും സംവിധായകന്‍ ആര്‍എസ് ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ദീപാവലി റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.സ്നേഹയാണ് സിനിമയില്‍ നായികയായി എത്തുന്നത്. പട്ടാസിന് പുറമെ എന്നെ നോക്കി പായും തോട്ട,അസുരന്‍ തുടങ്ങിയ സിനിമകളും ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങള്‍.

Read more topics: # pattas ,# first look poster,# danush
pattas first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES