മലയാള സിനിമയിലെ പ്രിയ ബാലതാരങ്ങളെ അത്ര പെട്ടന്ന് ഒന്നും താനാണ് ആർക്കും മറക്കാൻ ആകില്ല. കുസൃതി ചിരിയോടെ ഏവർകും മുന്നിൽ പ്രക്ത്യക്ഷ പെട്ട താരങ്ങൾ ഇന്ന് അഭിനയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ്. ചിലരാകട്ടെ പഠിത്തവും പ്രൊഫഷണൽ ലിഫ്റ്റ്മായി മുന്നോട്ട് പോകുകയാണ്. എന്നാൽ കുട്ടികളായ ഇവർ വളർന്ന വലുതായിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയ കുട്ടി താരങ്ങളുടെ വിശേഷങ്ങളിലൂടെ...
യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടനെ ആരും മറക്കില്ല. സിദ്ധാർഥ് ലാമ എന്നതാണ് ഉണ്ണിക്കുട്ടന്റെ ശരിയായ പേര്. മോഹന്‍ലാല്‍ നായകനായി എത്തിയ യോദ്ധ എന്ന ചിത്രത്തിലൂടെയാണ് കേരളത്തില്‍ പ്രശസ്തനാവുന്നത്. ചിത്രത്തിലെ യഥാർത്ഥത്തിൽ റിംപോച്ചി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി ആണ് താരം അഭിനയിച്ച മറ്റൊരു മലയാള ചിത്രം. അദ്ദേഹത്തിന്റെ അച്ഛൻ നേപ്പാൾ ഫിലിം മേക്കറായ യുബരാജ് ലാമയാണ്. നിരവധി നേപ്പാളി ചിത്രങ്ങളിൽ ബാല താരമായും, ഗാന്ധർവ എന്ന ഫീച്ചർ ചിത്രത്തിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട് സിദ്ധാർഥ്. ഇപ്പോൾ 36 വയസുള്ള അദ്ദേഹം 6 വയസുള്ളപ്പോഴാണ് യോദ്ധയിൽ അഭിയനയിച്ചത്.
രണ്ടര വയസുമുതൽ മലയാള സിനിമയിൽ ഇടം പിടിച്ച ഒരു നടിയാണ് നയൻതാര ചക്രവർത്തി. തിരുവനന്തപുരംകാരിയായ നടി ഇപ്പോൾ കൊച്ചിയിലാണ് താമസം. കിലുക്കം കിലുകിലുക്കം, സ്വർണം, ലൗഡ് സ്പീക്കർ, ട്രിവാൻഡറും ലോഡ്ജ് എന്നീ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധി പരസ്യങ്ങളിലും അഭിനയിച്ച നടി പഠിത്തത്തിനെ കരുതി കുറച്ച് സമയം മാറ്റി വച്ച് ഇപ്പോൾ വീണ്ടും നായിക വേഷത്തിൽ വരൻ തയ്യാറെടുക്കുകയാണ്. ഇപ്പോൾ നടിക്ക് 18 വയസായി എന്നും ഇനി കുട്ടിത്തം മാറ്റി നായിക ആവണമെന്നും നടി പറയുന്നു.
ഒളിമ്പ്യൻ അന്തോണി ആദം, മീശമാധവൻ, സ്പീഡ് ട്രാക്ക്, എന്നീ സിനിമകളിൽ അഭിനയിച്ച അരുൺ കുമാർ ഇപ്പോഴും സിനിമയിൽ നിറ സാന്നിധ്യമാണ്. ധമക എന്ന ഒമർ ലുലു സിനിമയിലെ നായകനായിരുന്നു അരുൺ കുമാർ. 2018 ഇദ്ദേഹം വിവാഹിതനായി. ഒരു ആടാർ ലവ്, ധമാക്ക എന്നീ സിനിമകളാണ് നടന്റെ അവസാനത്തേതായി ഇറങ്ങിയ ചിത്രങ്ങൾ.
മലയാള ചലച്ചിത്ര രംഗത്തെ ഒരു ബാല താരമാണ് മാസ്റ്റർ ധനഞ്ജയ്. മമ്മൂട്ടി നായകനായ 'ഡാഡി കൂൾ', 'ട്രിവാൻഡ്രം ലോഡ്ജ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലൂടെയാണ് താരം പ്രശസ്തി നേടിയതും. ഇപ്പോൾ താരം ഇൻസ്റാഗ്രാമിലോക്കെ താരമാണ്. എല്ലാവരുടെയും കുട്ടി ആയിരുന്ന താരം ഇപ്പോൾ വേറെ ലുക്കിലാണ് ഇൻസ്റ്റാഗ്രാമിൽ പ്രേത്യക്ഷപെടുന്നത്.
2000 ത്തിൽ പുറത്തിറങ്ങിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് അയ്യപ്പൻറെ 'അമ്മ നെയ്യപ്പം ചുട്ടു. പിരിഞ്ഞ് നിൽക്കുന്ന മാതാപിതാക്കളെ ഒന്നിപ്പിക്കാൻ പാടുപെടുന്ന കുട്ടികളെയും അവരെ സഹായിക്കാൻ എത്തുന്ന ഒരു അനാഥകുട്ടിയുടെയും കഥയാണ് സിനിമ പറയുന്നത്. സിനിമയിലെ സുന്ദരൻ റോഹനായി എത്തിയത് രോഹൻ പൈന്റർ ആയിരുന്നു. പെൺവേഷത്തിലൊക്ക് താരം ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. പോപ്പി കുടയുടെ പരസ്യത്തിൽ അഭിനയിച്ച കൊച് മിടുക്കനെയും അങ്ങനെ മറക്കില്ല. അതും രോഹൻ തന്നെയായിരുന്നു എന്നും എല്ലാവർക്കുമറിയാം. ഈ പരസ്യമാണ് രോഹനെ ഏറെ പ്രശസ്തിയിൽ എത്തിച്ചത്. ടൊറന്റോ മോഷൻ പിക്ചർ കാമറ അസിസ്റ്റന്റ് ആകാനുള്ള പഠിത്തത്തിലാണ് രോഹൻ പ്പോൾ.
ഇതേ സിനിമയിൽ അഭിനയിച്ച കുറുമ്പനും അതിൽ എടുത്ത് പറയേണ്ട കഥാപാത്രവുമായി മോനപ്പന്റെ വേഷം അഭിനയിച്ചത് പീറ്റർ മാത്യു ആണ്. കേരളം ആലപ്പുഴ സ്വദേശിയാണ് താരം. താരത്തിന്റെ ഈ സിനിമയിലെ കഥാപത്രം ആരാധകരെ ഏറെ സ്പർശിച്ച ഒന്നാണ്. താരം ഇപ്പോഴും സിനിമയിൽ ജോലി ചെയ്ത് ചെന്നൈയിലാണ് താമസം. താരവും ഇടയ്ക് സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി എത്തീട്ടുണ്ടായിരുന്നു.
പ്രിയം സിനിമയിലെ മൂന്ന് പിള്ളേരും മലയാളി മനസ്സുകൾ ഒന്നാകെ കവർന്ന് എടുത്തതാണ്. അനുവിനേയും , മനുവിനേയും , വിനുവിനേയും ആരും മറന്നിട്ടില്ല. അനു ആയി സ്ക്രീനിൽ എത്തിയത് മലയാള സിനിമയുടെ പ്രശസ്ത ക്യാമറാമാൻ ആയ വിപിൻ മോഹന്റെ മകൾ മഞ്ജിമ മോഹൻ ആണ്. ഇപ്പോഴും മലയാളത്തിലും തമിഴിലും നിറഞ്ഞ് നിക്കുകയാണ് മഞ്ജിമ. ഒരു വടക്കൻ സെൽഫിയിലാണ് മഞ്ജിമ നായികയായി അരങ്ങേറ്റം കുറിച്ചത്. 8 ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
കൂടെ അഭിനയിച്ച രണ്ട് പേരും ഇപ്പോഴും സജീവമാണ്. അപ്പോഴാണ് അശ്വിൻ എവിടെയാണ് എന്ന ചോദ്യം ഉയരുന്നത്. സിനിമയിൽ വിനു ആയി അഭിനയിച്ച താരമാണ് അശ്വിൻ. പ്രിയം, മധുരനൊമ്പരക്കാറ്റ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരം എവിടെയാണെന്ന് പലരും അന്വേഷിക്കാറുണ്ട് . സിനിമ വിട്ട ശേഷം അശ്വിന്‍ എഞ്ചിനിയറിംഗില്‍ ബിരുദമെടുത്തു. ഇപ്പോള്‍ മുംബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
ബാലേട്ടൻ സിനിമയിലെ രണ്ട കുസൃതി കുട്ടികളെ നിങ്ങൾ മാറക്കില്ല. ബാലേട്ടാ എന്നു വിളിച്ചു കറങ്ങി നടക്കുന്ന രണ്ട കുട്ടികൾ. ഗോപികയും കീർത്തനയുമാണ് ഈ രണ്ട് സുന്ദരി കുട്ടികൾ. ഗോപിക ഇപ്പോൾ സീരിയലിലെ താരമാണ്. കീർത്തന ഇപ്പോൾ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.
‘ശിവം’ സിനിമയിൽ ബിജു മേനോന്റെ മകളായി എത്തിയ കൊച്ചുകാന്താരിയെ ഇനിയും മലയാളികൾ മറന്നിട്ടുണ്ടാകില്ല. മലയാളത്തിലെ മുൻനിര സീരിയലുകളിലൂടെ കൊച്ചുകുറുമ്പികൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കബനി എന്ന സീരിയലിലൂടെയാണ് മലയാളികൾക്കു സുപരിചിതരായ ഗോപിക–കീർത്തന സഹോദരിമാർ വീണ്ടുമെത്തിയത്. അഞ്ജലി ആയി എത്തിയതോടെയാണ് ഗോപികയോടുള്ള ആരാധന പ്രേക്ഷകർക്ക് കൂടിയത്. ഇൻസ്റ്റയിൽ ഏറെ സജീവമാണ് ഗോപിക. 25 കെ ഫോളോവേഴ്സുണ്ട് ഇൻസ്റ്റയിൽ ഗോപികയ്ക്ക് . ടിക് ടോക്കിലും വീഡിയോകൾ ട്രെൻഡായിരുന്നു. നല്ല അവസരങ്ങൾ സിനിമയിൽ നിന്നും കിട്ടിയാൽ ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ.