പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന് ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വീട്ടില് വെച്ച് രാവിലെ 11.30 നായിരുന്നു അന്ത്യം.
സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കള്. ഞായറാഴ്ച രാവിലെ പതിനൊന്നിന് ചെന്നൈ വടപളനിയിലെ എവിഎം ശ്മശാനത്തിലാണ് സംസ്ക്കാരം