Latest News

താമരനൂലിനാല്‍ മെല്ലെ തൊട്ടുണര്‍ത്തിയ മറുകുളള സുന്ദരി; ചാക്കോച്ചന്റെ ആ നായിക ഇവിടെയുണ്ട്

Malayalilife
താമരനൂലിനാല്‍ മെല്ലെ തൊട്ടുണര്‍ത്തിയ മറുകുളള സുന്ദരി; ചാക്കോച്ചന്റെ ആ നായിക ഇവിടെയുണ്ട്

ന്യഭാഷയില്‍ നിന്നെത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നിരവധി നായികമാരാണുളളത്. ഒറ്റ സിനിമ കൊണ്ടോ കഥാപാത്രങ്ങള്‍ കൊണ്ടോ  മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയവാരാണ് പലരും. അത്തരത്തില്‍ ഒരൊറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഛായ സിംഗ്. മുല്ലവളളിയും തേന്മാവും എന്ന ചിത്രത്തില്‍  കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നത്. ചിത്രത്തില്‍ രാജശ്രീ(മിന്നു) എന്ന കഥാപാത്രമായിട്ടായിരുന്നു ഛായ അഭിനയിച്ചിരുന്നത്. ചിത്രത്തിലെ താമരനൂലിനാല്‍ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഛായയും ഏറെ ഹിറ്റായി. മുല്ലവളളിയും തേന്മാവും എന്ന ചിത്രത്തിന് ശേഷം പോലീസ് എന്നൊരു മലയാളം ചിത്രത്തില്‍ മാത്രമേ ഛായ അഭിനയിച്ചിട്ടുള്ളൂ. മലയാളത്തില്‍ നിന്നും മാറിയെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലുമെല്ലാം താരം സജീവയായിരുന്നു.

എന്നാലും കന്നഡയിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് താരം. താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ വൈറലായിരിക്കുകയാണ്.2012ല്‍ തമിഴ് നടന്‍ കൃഷ്ണയെ ഛായ വിവാഹം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം കൃഷ്ണയോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവയ്ക്കാറുണ്ട്.  വിവാഹശേഷവും അഭിനയത്തില്‍ സജീവമായ ഛായ ഇപ്പോള്‍ കൂടുതലും തമിഴ്, കന്നഡ സിനിമകളിലാണ് അഭിനയിക്കുന്നത്.വി കെ പ്രകാശ് സംവിധാനം ചെയ്ത 'മുല്ലവള്ളിയും തേന്മാവും' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വി കെ പിയുടെ തന്നെ 'പോലീസ്' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. പക്ഷേ പിന്നീട്  മലയാളം വിടുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഒരു രജപുത്ര കുടുംബാംഗമാണ് ഛായ. ജനിച്ചതും വളര്‍ന്നതും ബെംഗലുരുവിലാണ്. 'മുന്നുടി' എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറിയത്. ഇതുവരെ മുപ്പതോളം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുണ്ട്.ആക്ഷന്‍ എന്ന തമിഴ് ചിത്രമാണ് ഛായയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഈ വര്‍ഷം കാക്കി എന്ന കന്നഡ ചിത്രത്തിലും തമിലരശന്‍ എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ ഛായ എന്ന കഥാപാത്രമായാണ് കാക്കിയില്‍ താരം അഭിനയിക്കുന്നത്.ഇന്‍സ്റ്റയില്‍ ഏറെ സജീവമായ താരം ഭര്‍ത്താവിനോടൊപ്പമുള്ള ചിത്രങ്ങളും പുതിയ സിനിമയുടെ വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അരലക്ഷത്തിനടുത്ത് ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍ താരത്തിന് ഉള്ളത്.


 

 

mullavalliyum thenmavum malayalam cinema actress chayasingh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക