ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ആശംസകളുമായി മലയാള സിനിമാ ലോകം. നിരവധി നടിനടന്മാരാണ് സുരേഷ് ഗോപിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഉണ്ണി മുകുന്ദന്‍, അനുശ്രീ, വീണ ,മുക്ത, ബീന ആന്റണി.ജ്യോതികൃഷ്ണ, ഭാമ, നടന്‍ സുധീര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു. സുരേഷ് ചേട്ടന്‍ തൃശൂര്‍ അങ്ങെടുത്തുവെന്നും, ആശംസകള്‍ എന്നും താരങ്ങള്‍ കുറിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട സഹോദരന്‍ സുരേഷേട്ടന്റെ ഈ വിജയത്തില്‍ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് ദീലിപ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്. വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് മമ്മൂട്ടിയും, അഭിനന്ദനങ്ങള്‍ സുരേഷെന്ന് മോഹന്‍ലാലും സുരേഷേട്ടന് അഭിനന്ദനങ്ങളെന്ന് ഉണ്ണി മുകുന്ദനും ഫേസ്ബുക്കില്‍ കുറിച്ചു..
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി അനുശ്രീ സുരേഷ് ഗോപിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രത്തില്‍ ഹൃദയത്തിന്റെ ചിഹ്നവും നല്‍കിയിട്ടുണ്ട്...നടിയും അവതാരകയുമായ ദേവിക നമ്പ്യാര്‍ നേരിന്റെ ജയം എന്ന അടിക്കുറിപ്പോടെയാണ് ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന എസ്ജിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തൃശൂര്‍ ഇങ്ങ് എടുത്തൂട്ടോ.. ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷം എന്ന അടിക്കുറിപ്പോടു കൂടി കേക്ക് മുറിച്ച് വിജയമാഘോഷിക്കുന്ന സുരേഷ് ഗോപിയ്ക്ക് ഒപ്പമുള്ള വീഡിയോയാണ് വിജയ് മാധവ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.......
ഒറ്റവാക്കില്‍ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ ടിനി ടോം. 'ഫോര്‍ ദ പീപ്പിള്‍' ,-എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ട് നടന്‍ എഴുതിയത്.