ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയയ്ക്ക്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് അവാര്‍ഡ്. കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സുഡാനിഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ തെളിഞ്ഞുകാണുന്ന സൂക്ഷ്മതയും കൃത്യതയും അതുപോലെ തന്നെ ആഖ്യാനത്തിലെ ലാളിത്യവുമാണ് പ്രധാനമായും ജൂറി ചൂണ്ടിക്കാട്ടിയത്. ഡിസംബറില്‍ പുരസ്‌കാരം വിതരണം ചെയ്യും.