Latest News

മമ്മൂട്ടിയുടെ 'യാത്ര'യ്ക്ക് ആശംസകള്‍ നേര്‍ന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്....!

Malayalilife
 മമ്മൂട്ടിയുടെ 'യാത്ര'യ്ക്ക് ആശംസകള്‍ നേര്‍ന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്....!

മമ്മൂട്ടിയുടെ പുതിയ ചിത്രം 'യാത്ര'യ്ക്ക് ആശംസകള്‍ നേര്‍ന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. വൈഎസ് രാജശേഖര്‍ റെഡ്ഡിയായി വേഷമിടുന്ന ചിത്രത്തിന്റെ ടീസറിനു കീഴില്‍ 'മമ്മൂക്കയ്ക്ക് ആശംസകള്‍' എന്നാണ് യേശുദാസ് കുറിച്ചത്. വൈ എസ് ആര്‍ ആയി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ചിത്രം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യും. 


മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഇതിനോടകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി ടീസറില്‍ എത്തുന്നത്.ചരിത്രത്തിലേക്കുള്ള യാത്രയാകട്ടെ ഇതെന്നാണ് ആരാധകര്‍ പറയുന്നത്. നമ്മള്‍ കാണാന്‍ കാത്തിരുന്ന മമ്മൂട്ടിയാണിതെന്നും അഭിപ്രായമുള്ളവരുണ്ട്. 2019 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര.

മലയാളം, തമിഴ് പതിപ്പുകളും വരുന്നുണ്ട്. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്. 


 

Read more topics: # mammotty,# kj yesudas,# yathra film,# wishes
mammotty,kj yesudas,yathra film,wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക