Latest News

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

Malayalilife
ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

വിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു.61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം.ചന്ദ്രോത്സവം എന്ന നോവല്‍ ശ്രദ്ധ നേടിയിരുന്നു.

1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. 'ഒന്നാംകിളി പൊന്നാണ്‍കിളി...', അതേ ചിത്രത്തിലെ തന്നെ കസവിന്റെ തട്ടമിട്ട് എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായി.

ജലോത്സവത്തിലെ കേരനിരകളാടും ഒരുഹരിത ചാരുതീരം...', വെട്ടത്തിലെ മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...' തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.അറുപതോളം സിനിമകളില്‍ പാട്ടെഴുതിയതില്‍ നല്ലൊരു ശതമാനവും സൂപ്പര്‍ ഹിറ്റാക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഗാനരചയ്താവിന് പുറമെ നാടകകൃത്ത്, പ്രസംഗകന്‍, ടിവി അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു.

ഇരുവട്ടം മണവാട്ടി, സര്‍ക്കാര്‍ ദാദ, ബംഗ്ലാവില്‍ ഔദ, ലങ്ക, ഒരാള്‍, ജയം, സീത കല്യാണം, കള്ളന്റെ മകന്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. 2018 ല്‍ റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം തട്ടിന്‍ പുറത്ത് അച്യുതന് വേണ്ടിയാണ് ഒടുവില്‍ ഗാനരചന ചെയ്തത്.സനിതയാണ് ഭാര്യ.

lyricist beeyar prasad passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES