മലയാള സിനിമയിൽ ഇന്നും വയസാകാത്ത റൊമാന്റിക് ഹീറോ എന്ന ഒരാളെ ഉള്ളു. അത് ചാക്കോച്ചൻ ആണെന്ന് നിസംശയം ആരും പറയും. മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകൻ. രണ്ട് സഹോദരിമാർ അദ്ദേഹത്തിനുണ്ട്. 2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്. ഇതാണ് കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ ജീവിതത്തിന്റെ ചെറിയ ഭാഗം.
ഇരുവരുടെയും ഒരു നല്ല പ്രണയവിവാഹം ആയിരുന്നു. നീണ്ട മുടി, വലിയ കണ്ണുകള്‍ ശാലീനസുന്ദരി, രാവിലെ ചായയുമായി ഉണര്‍ത്താന്‍ വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു പാടിത്തരണം എന്നൊക്കെയായിരുന്നു ഭാവിവധുവിനെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ചാക്കോച്ചന്റെ മറുപടി. എന്നാല്‍ അങ്ങനെ ഒന്നുമുള്ള പെണ്‍കുട്ടിയെയല്ല തനിക്ക് കിട്ടിയത് എന്ന് പിന്നൊരിക്കൽ പറഞ്ഞിട്ടുണ്ട്. നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്‌സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി. പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യം എന്ന് ഭാര്യ പ്രിയ എന്നെ പഠിപ്പിച്ചു എന്നാണ് പറഞ്ഞത്. മനോഹരമായ കഥ പലയിടത്തും ചാക്കോച്ചൻ പറഞ്ഞിട്ടുണ്ട്. പലർക്കും കാണാപ്പാഠമാണ്. കാരണം അന്നത്തെ പെൺകുട്ടികളെ ഒക്കെ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ച ഒരാളാണ് നമ്മുടെ ചാക്കോച്ചൻ. അതുപോലെ ആഗ്രഹിച്ച ഒരു ആരാധിക തന്നെയാണ് ചാക്കോച്ചനെ സ്വന്തമാക്കിയത്.
തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കാലത്താണ് പ്രിയയെ ആദ്യമായി ചാക്കോച്ചൻ കാണുന്നത്. അന്ന് പങ്കജ് ഹോട്ടലിലാണ് ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും താമസിച്ചിരുന്നത്. ഒരു ചാക്ക് നിറയെ പ്രണയകത്തുകൾ ചാക്കോച്ചന്റെ വീട്ടിലും ഷൂട്ടിംഗ് സെറ്റിലും എത്താറുണ്ട്. അതായത് ചാക്കോച്ചൻ തിളങ്ങി നിന്ന സമയം. അങ്ങനെ ഒരു ദിവസം ചാക്കോച്ചന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ മാര്‍ ഇവാനിയോസ് കോളേജിലെ കുറെ പെണ്‍കുട്ടികള്‍ റിസപ്ഷനില്‍ വന്നു. അതുകൊണ്ടു ചാക്കോച്ചൻ ഒരുങ്ങി താഴേക്ക് അവരെ കാണാൻ ആയ പോയി. ചാക്കോച്ചൻ അവിടെ വന്ന എല്ലാ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നല്‍കി. അതില്‍ വിടര്‍ന്ന കണ്ണുകളുള്ള ഒരു കുട്ടി മാത്രം കണ്ണില്‍ ഉടക്കി. കറുത്ത ചുരിദാർ ധരിച്ച, പാമ്പ് പോലുള്ള ഒരു പൊട്ട് കുത്തിയ, വിടർന്ന കണ്ണുകൾ ഉള്ള ഒരു പെൺകുട്ടി. അന്നുമുതല്‍ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണം ചാക്കോച്ചന് തോന്നി. അടുത്ത് വന്നപ്പോൾ പേര് ചോദിച്ചു.. ചിരിച്ച് കൊണ്ട് വിത്ത് ലവ് എന്ന് എഴുതി ഓട്ടോഗ്രാഫ് നൽകി.
ആ പെൺകുട്ടികളെ പോയ ഉടനെ മുറിയിൽ പോയിരുന്നു ആ കുട്ടിയെ പാട്ടി ചാക്കോച്ചൻ ഓർത്തു. എന്നിട്ട് സിനിമയിൽ കാണുന്ന പോലെ മുറിയിലെ ജനാലയിൽ കൂടി ആ കുട്ടികൾ ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു. കുറച്ച് നാളുകള്‍ക്കുശേഷം ചാക്കോച്ചന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നു. ഒരു പെൺകുട്ടിയാണ് വിളിച്ചത്. അത് ആ വിടർന്ന കണ്ണുള്ള ആ പെൺകുട്ടി ആയിരുന്നു. നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകളുടെ സുഹൃത്താണ് പ്രിയ. അങ്ങനെയാണ് നമ്പർ കിട്ടിയത്. പിന്നീട് അങ്ങോട്ട് വിളി അയി.. സംസാരം അയി.. പ്രണയവും അയി.. പ്രണയ കഥ തുടങ്ങി എന്നൊക്കെ പറയാം. നിരന്തരം വിളി. ഫോൺ റീചാർജ് ചെയ്ത തീരുന്നത് നിമിഷങ്ങൾ കൊണ്ടായിരുന്നു.
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ഷൂട്ടിങ് വടക്കാഞ്ചേരിയിൽ നടക്കുന്ന സമയം ആകെ പെട്ട് പോയിട്ടുണ്ട് ഇവർ. അവിടെ ആണെന്ന്കിൽ അന്ന് റേഞ്ചും ഇല്ല നല്ല മഴയുമായിരുന്നു. അന്ന് ഷൂയറ്റിംഗ് കഴിഞ്ഞ് റൂമിൽ എത്തിയാൽ ഉടൻ ചാക്കോച്ചൻ കുടയുമെടുത്ത് ആ ഹോട്ടലിന്റെ മുകളിലെ ടാങ്കിന്റെ അവിടെ പോയി ഇരിക്കും. കാരണം അവിടെ മാത്രം റേഞ്ച് ഉണ്ടായിരുന്നുള്ളു. മഴ നനഞ്ഞാലും സാരമില്ല എന്ന് കരുതി സംസാരിക്കുമായിരുന്നു. അത്ര തീവ്ര പ്രണയം. പ്രണയം അങ്ങനെ മുന്നോട്ട് പോയി വർഷങ്ങൾ ആയപ്പോൾ വീട്ടിൽ പോയി സംസാരിച്ചു. പഠനം കഴിഞ്ഞ് കല്യാണം എന്ന് അവരും പറഞ്ഞു. അങ്ങനെ 2005 ഇത് വിവാഹം കഴിച്ചു. അങ്ങനെ ആ പ്രണയ ദമ്പതികൾക്ക് നീണ്ട പതിനഞ്ചു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇസഹാക്ക് എന്ന ഒരു ആൺകുട്ടി ജനിച്ചു. ഇങ്ങനെയാണ് മലയാളത്തിലെ റൊമാന്റിക് ഹീറോയുടെ പ്രണയ കഥ.