ഈ വര്‍ഷത്തെ കേരള ഫോക്കസ് - ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ പുരസ്‌കാരം കവിയും, ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും, ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹന്‍ റോയിക്ക് സമര്‍പ്പിച്ചു. പ്രശസ്ത കവയിത്രിയും, നോവലിസ്റ്റുമായ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 109-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ആര്‍ രാമചന്ദ്രന്‍ എം.എല്‍.എയാണ് പുരസ്‌കാരദാനം നിര്‍വ്വഹിച്ചത്.
ആനുകാലിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അണുകാവ്യം എന്ന കവിതാ സമാഹാരമാണ് സോഹന്‍ റോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷനും, സാമൂഹ്യ-സാസ്‌കാരിക-ജീവകാരുണ്യ- മാധ്യമ സ്ഥാപനമായ കേരള ഫോക്കസും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യസഭ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഫോക്കസ് - ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍.ജനാര്‍ദ്ധനന്‍, സെക്രട്ടറി വിഷ്ണുദേവ്, കണ്‍വീനര്‍ കെ സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.