കാർത്തിക എന്ന നടിയെ ഏതു മലയാളി ആണ് മറക്കുന്നത്. ഒരു കാലത്ത് അനിയത്തി ആയും കാമുകി ആയുമൊക്കെ സിനിമകളിൽ നിറഞ്ഞ് നിന്ന താരമാണ് കാർത്തിക. ലിഡിയ ജേക്കബ് എന്ന സാധാ നാട്ടിൻ പുറത്തുകാരിയാണ് സിനിമയിൽ വന്നു കാർത്തിക തോമസ് അയി മാറിയത്. ഒരു പാവം പെൺകുട്ടിയെന്നു തോന്നുന്ന തരത്തിലാണ് കാർത്തിക സിനിമകളിൽ പ്രത്യക്ഷപെട്ടുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും സജീവം ആയ കാർത്തിക മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയിട്ടുണ്ട്. ഒരു കാലത്തു മിന്നി നിന്ന താരം പിന്നീട് സിനിമയിൽ നിന്നും മാറി നിന്നു. നടിയെ പറ്റി എല്ലാവരും അന്വേഷിച്ചിരുന്നു. പക്ഷേ ഇപ്പോൾ എല്ലാ താരങ്ങളെ പോലെയും സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങി കാർത്തികയും. അഭിനയത്തിൽ സജീവം അല്ലെങ്കിലും, സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. എല്ലാ വിശേഷങ്ങളും പങ്കുവച്ചു ആരാധകരുടെ അടുത്തേക്ക് എത്താറുണ്ട് നടി. പുതിയ ലുക്കിൽ എത്തിയ കാർത്തികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അമേരിക്കയിലെ മിഷിഗണിലെ ബ്ലു മോണ്ട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ് മെറിൻ മാത്യു. കാർത്തിക ഇപ്പോൾ രണ്ടുമക്കളുടെ അമ്മ കൂടിയാണ്. താരം ഇപ്പോൾ കുടുംബത്തിനോടൊപ്പം യു എസ്സിലാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാർത്തിക 2009 മെയിൽ ആണ് വിവാഹിത ആകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിൽ ആണ് മെറിന്‍ മാത്യൂവും ആയി കാർത്തികയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷവും അഭിനയരംഗത്തേക്ക് എത്തിയ കാർത്തിക ഇപ്പോൾ വിദേശ മലയാളികൂടിയാണ്. ഭര്‍ത്താവിനും രണ്ട് ആൺ മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന കാര്‍ത്തിക പങ്ക് വച്ച ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്ന് തിരികെ വരും എന്ന ചോദ്യവും ആരാധകർ കാർത്തികയോടായി ചോദിക്കുന്നുണ്ട്. കിട്ടൂസ് എന്ന ക്യാപ്‌ഷനിലൂടെയാണ് കാർത്തിക മക്കളുടെ പുതിയ ചിത്രവും താരം പങ്കുവച്ചിരുന്നു.
താരത്തിനെ ആദ്യമേ സിനിമയിലേക്ക് കൊണ്ട് വന്നത് സംവിധായകൻ വിനയൻ ആണ്. മീശ മാധവന്‍, പുലിവാല്‍ കല്യാണം, വെള്ളി നക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കാര്‍ത്തിക വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാപയ്യനെന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് മീശമാധവനിൽ മാധവന്റെ പെങ്ങൾ ആയും, വെള്ളിനക്ഷത്രത്തിൽ പൃഥ്വി രാജിന്റെ നായിക ആയൊക്കെ താരം തിളങ്ങി. മലയാളത്തിലും തിളങ്ങിയ തരാം തമിഴിലും മിന്നുന്ന പ്രകടനമാണ് നടി നടത്തിയത്. ചെറിയ റോളികളില്‍ തുടങ്ങിയ താരം നായികയായിട്ടാണ് തമിഴികത്ത് എത്തുന്നത്. നാം നാടു, ദിണ്ടിഗള്‍ സാര്‍ഥി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷർ ഓർത്തിരിക്കുന്നു. 2001 ല്‍ കാശി എന്ന ചിത്രത്തിലൂടെയാണ് കാർത്തിക തമിഴ് അഭിനയ രംഗത്തേക്കെത്തിയത്.