അഞ്ചു വര്‍ഷത്തെ പ്രണയം;12 വര്‍ഷത്തെ ദാമ്പത്യം; പൊന്നു പോലൊരു മകളും; കല്‍പ്പനയുടെ മരണശേഷം ഭര്‍ത്താവിന് സംഭവിച്ചത്

Malayalilife
 അഞ്ചു വര്‍ഷത്തെ പ്രണയം;12 വര്‍ഷത്തെ ദാമ്പത്യം; പൊന്നു പോലൊരു മകളും; കല്‍പ്പനയുടെ മരണശേഷം ഭര്‍ത്താവിന് സംഭവിച്ചത്

ടി കല്‍പ്പന മരണത്തിനു കീഴടങ്ങിയിട്ട് എട്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ് ഇന്ന്. ഇപ്പോഴും ആ വിയോഗം പൂര്‍ണമായും ഉള്‍ക്കൊള്ളുവാന്‍ നടിയുടെ മകള്‍ക്കോ കുടുംബത്തിനോ ആരാധകര്‍ക്കോ കഴിഞ്ഞിട്ടില്ല. സ്വകാര്യ ജീവിതത്തിലെ വേദനകളെല്ലാം മറന്ന് മകള്‍ക്കും കുടുംബത്തിനും വേണ്ടി ജീവിച്ച കല്‍പ്പനയുടെ ഓര്‍മ്മകളില്‍ ഇന്ന് ഏറ്റവും നീറിക്കഴിയുന്നത് ഭര്‍ത്താവ് അനില്‍ കുമാര്‍ തന്നെയാണ്. ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച അനില്‍ കുമാര്‍ ഇന്ന് എല്ലാം ഉപേക്ഷിച്ച് മുംബൈയില്‍ തികച്ചും സ്വകാര്യമായ ഇടത്ത് താമസിക്കുകയാണ്. കല്‍പ്പനയുടെ മരണത്തിനു ശേഷം സ്വന്തം കരിയറിലേക്ക് എഴുതിച്ചേര്‍ക്കാവുന്ന ഒരൊറ്റ വര്‍ക്കു പോലും അദ്ദേഹം ചെയ്തിട്ടില്ലായെന്നത് ആ മരണം ഏല്‍പ്പിച്ച ആഘാതം എത്രയാണെന്ന് വ്യക്തമാക്കുന്നതാണ്.

നാടക പ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കല്‍പ്പന സഹോദരിമാരായ ഉര്‍വ്വശിക്കും കലാരഞ്ജിനിക്കും പിറകെ സിനിമയിലെത്തിയ വ്യക്തിയാണ്. ബാലതാരമായിട്ടായിരുന്നു തുടക്കം. ആദ്യ സിനിമ 'വിടരുന്ന മൊട്ടുകളി'ല്‍ അഭിനയിക്കുമ്പോള്‍ കല്‍പ്പനയ്ക്ക് പ്രായം 12 ആയിരുന്നു. അരവിന്ദന്റെ 'പോക്കുവെയില്‍' എന്ന ചിത്രമാണ് കല്‍പ്പനക്ക് മലയാള സിനിമയില്‍ വഴിത്തിരിവായത്. 28-ാം വയസിലും അവിവാഹിതയായി മലയാള സിനിമയില്‍ കത്തിനില്‍ക്കവേയാണ് കല്‍പ്പനയും അനിലും പരിചയപ്പെടുന്നത്. അനില്‍ സംവിധാനം ചെയ്ത ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് എന്ന ചിത്രത്തിലെ അന്നക്കുട്ടി എന്ന കഥാപാത്രമായി എത്തിയത് കല്‍പ്പനയായിരുന്നു. അങ്ങനെ തുടങ്ങിയ സുഹൃത് ബന്ധം പതുക്കെ പ്രണയത്തിലേക്ക് വളര്‍ന്നു. അതേ വര്‍ഷം തന്നെ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ചു.

തൊട്ടടുത്ത വര്‍ഷം കുടുംബവിശേഷത്തിലും അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് തുടങ്ങിയ ചിത്രത്തിലും മുതല്‍ 1997ല്‍ മന്നാടിയാര്‍ പെണ്ണിന് മങ്കോട്ട ചെക്കന്‍ വരെയുള്ള അഞ്ചുവര്‍ഷം. ഇരുവരുടേയും പ്രണയം പൂത്തുലഞ്ഞ വര്‍ഷങ്ങളായിരുന്നു. ഉര്‍വ്വശി - ജഗദീഷ് കോമ്പോയില്‍ അനില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചതും ഇതേ വര്‍ഷങ്ങളിലായിരുന്നു. അങ്ങനെ കുടുംബവുമായും അനില്‍ ഏറെയടുത്തു. തൊട്ടടുത്ത വര്‍ഷം വിവാഹവും നിശ്ചയിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ ശ്രീമയി ജനിച്ചത്. അപ്പോഴും കല്‍പ്പനയുടെ കരിയറിന് യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. അഭിനയിക്കാന്‍ പോകുന്നതിനിടയിലും ഗര്‍ഭിണിയാകുകയും മകളെ പ്രസവിക്കുകും ചെയ്തു. അതിനൊക്കെ ഒപ്പം നിന്നത് ഭര്‍ത്താവും മാതാപിതാക്കളും തന്നെയായിരുന്നു.

ആ വര്‍ഷങ്ങളില്‍ അനില്‍ ഓരോ ചിത്രം വീതമാണ് സംവിധാനം ചെയ്തത്. മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, ഇങ്ങനെ ഒരു നിലാപ്പക്ഷി, ഉത്തമന്‍, പകല്‍പ്പൂരം, വാല്‍ക്കണ്ണാടി തുടങ്ങി ഇന്നും മലയാളികള്‍ ഓര്‍ത്തുവെക്കുന്ന ചിത്രങ്ങളാണ് അനില്‍ സമ്മാനിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആ വര്‍ഷങ്ങളില്‍ ഉണ്ടായില്ല. അഞ്ചു വര്‍ഷത്തോളം ഇടവേളയിട്ട ശേഷമാണ് കളഭം എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും എത്തിയത്. എന്നാല്‍ പിന്നീട് അനിലിന്റെ കരിയറില്‍ മൂന്നു വര്‍ഷത്തോളം നീണ്ട ഇടവേള വന്നു. കല്‍പ്പനയുമായി അകല്‍ച്ചയിലേക്ക് മാറുന്ന കാലമായിരുന്നു അത്. മാനസികമായി ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്ന സമയമായിരുന്നിട്ടും കല്‍പ്പന അതിനെ ധൈര്യസമേതമാണ് നേരിട്ടത്. അന്നെല്ലാം സിനിമകളുമായി സജീവമായിരുന്നു കല്‍പ്പന. മകളെ അമ്മയേയും ചേച്ചിയേയും ഏല്‍പ്പിച്ച് അഭിനയിക്കാന്‍ ഇറങ്ങിയ കല്‍പ്പന ആ കുടുംബത്തിന് മുഴുവന്‍ താങ്ങായിരുന്നു.

വിപി നായരുടെ അഞ്ച് മക്കളില്‍ രണ്ട് ആണ്‍മക്കളെക്കാളും ബോള്‍ഡായിരുന്നു കല്‍പ്പന. കുഞ്ഞനുജന്‍ പ്രിന്‍സ് മരിച്ചപ്പോഴും ആ കുടുംബത്തെ ഒന്നാകെ ദുരന്തത്തില്‍ നിന്നും കരകയറ്റിയത് കല്‍പ്പനയുടെ മനസിന്റെ ധൈര്യമായിരുന്നു. സഹോദരിമാരായ ഉര്‍വശിയ്ക്കും കലാരഞ്ജിനിയ്ക്കും എന്ത് പ്രശ്‌നമുണ്ടായാലും അത് പരിഹരിയ്ക്കാനും മുന്‍പില്‍ കല്‍പ്പനയുണ്ടാകും. വീട്ടിലെ വീട്ടുകാരി തന്നെയായിരുന്നു കല്‍പ്പന. സ്വന്തം പ്രശ്നം വന്നപ്പോഴും കല്‍പ്പന ആ മനോധൈര്യം കൈവിട്ടില്ല. ഒടുക്കം രോഗം വന്നപ്പോഴും അതിനെ മൈന്‍ഡ് ചെയ്തില്ല. അതിനെ അതിന്റെ വഴിക്ക് വിട്ടു. ഒടുക്കം 53-ാം വയസില്‍ മരണം തേടിയെത്തിയപ്പോള്‍ അതേറ്റവും അധികം ഷോക്കായത് വേര്‍പിരിഞ്ഞെങ്കിലും ഭര്‍ത്താവ് അനിലിന് തന്നെയായിരുന്നു. കല്‍പ്പനയുടെ മരണം സംഭവിച്ച 2018നു ശേഷം കേരളം വിട്ട് മുംബൈയിലേക്ക് ചേക്കേറിയ അനില്‍ അതിനു ശേഷം തന്റെ കരിയറില്‍ ചേര്‍ക്കപ്പെടാവുന്ന വര്‍ക്കുകളൊന്നും തന്നെ ചെയ്തിട്ടില്ല.


 

Read more topics: # കല്‍പ്പന
kalpana husband anil life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES