ഗതികെട്ടാല്‍ പുലി പുല്ല് തിന്നുമെന്നും, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം എന്നല്ലാം പണ്ടുള്ളവര്‍ പറയുന്നത് കേള്‍ക്കാം. അതൊക്കെ ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിഞ്ഞു തന്നെയാണ്. എന്നാല്‍, ഇതൊക്കെ ഇപ്പോള്‍ മാറിയിരിക്കുകയാണ്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സാഹചര്യം മനസിലാക്കി പച്ചമീന്‍ തിന്നാന്‍ തയ്യാറായ ഒരു ആടാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍.
പിണ്ണാക്കും പ്ലാവിലയും പുളിയരിപ്പൊടിയുമെല്ലാം കഴിച്ച് നാവ് വരണ്ടു പോയ ഒരാട് മീന്‍ കഴിക്കാനുള്ള സാഹസം കാണിച്ചിരിക്കുന്നു. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഈ ആട് മീന്‍ കഴിക്കുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.