ഫ്ലവെർസ് ചാനലിലെ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ഷോയാണ് ടോപ് സിങ്ങർ. കുഞ്ഞ് കുട്ടികളുടെ കഴിവ്വ് തെളിയിക്കുന്ന ഷോ വ്യത്യസ്തമായ രീതിയിലാണ് നടത്തുന്നത്. അത് തന്നെയാണ് കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നത്. കുട്ടികൾ പാടുമ്പോൾ അവരോടു തെറ്റ് പറഞ്ഞ് ശകാരിക്കുകയോ അല്ലെങ്കിൽ കരച്ചിലിലേക്ക് എത്തിക്കുകയോ അല്ല ചെയ്യുന്നത്. മറിച്ച് അവരെ കുഞ്ഞുങ്ങളുടെ രീതിയിൽ പറഞ്ഞ് മനസിലാക്കിപ്പിക്കുകയാണ് ചെയ്യുന്നത്. അതാണ് ഈ ഷോക്ക് പ്രേക്ഷക പ്രീതി കൂടാൻ കാര്യം. 2018 ഓഗസ്റ്റിലാണ് ടോപ്പ് സിങ്ങർ ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് അഭൂതപൂർവ്വമായ മാറ്റമാണ് കുട്ടികളിൽ കണ്ടത്. എലിമിനേഷൻ റൗണ്ടിന്റെ സമ്മർദം ഏതുമില്ലാതെയായിരുന്നു ഇതുവരെയുള്ള പോരാട്ടം. റേറ്റിംഗിൽ അന്നജം സ്ഥാനത്തിനിടയ്ക്ക് എന്തായാലും കാണുന്ന ഒരു ഷോ ആണ് ടോപ്പ് സിങ്ങർ. ഇതിൽ വരുന്നത് അഞ്ചു വയസൊക്കെ ഉള്ള കുട്ടികളാണ് എന്നതാണ് മറ്റൊരു സവിശേഷത. പിന്നെ ഇതിലെ ജഡ്ജസ് ആണ് മറ്റൊരു ആകർഷണം. എംജി ശ്രീകുമാർ, ദീപക് ദേവ്, അനുരാധ ശ്രീറാം, സിതാര, ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ അങ്ങനെ നിരവധി ആൾക്കാരാണ് ഇതിന്റെ ജഡ്ജ്. ഇതിലൂടെ ഇവരും പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.
ഇതിലൂടെ അങ്ങനെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം വാങ്ങിയ ഒരു ജഡ്‌ജാണ് ദീപക് ദേവ്. മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്കൊക്കെ സുപരിചിതനാണ്. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. ഇന്ത്യൻ റോക്ക് ബാൻഡ് മദർജാനിലെ മുൻ അംഗം കൂടിയാണ് ദേവ്. തമിഴിലും, തെലുങ്കിലും പ്രവർത്തിച്ച അദ്ദേഹം മലയാളത്തിലാണ് കൂടുതലും പാട്ടുകൾ ചെയ്തിട്ടുള്ളത്. ഇദ്ദേഹം അൻപതോളം മലയാളസിനിമകളിൽ പാട്ടുകളും ബി ജി എമും ചെയ്തിട്ടുണ്ട്. അമൃത ടി വിയിലും, കൈരളി ടി വിയിലും, കപ്പ ടി വിയിലും, മഴവിൽ മനോരമയിലും, ഫ്ലവെഴ്സിലും, ഏഷ്യാനെറ്റിലുമൊക്കെ അദ്ദേഹം മിനിസ്‌ക്രീനിൽ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്.
ദീപക് ദേവരാജ് എന്നാണ് ദീപക് ദേവിന്റെ യഥാർത്ഥ പേര്. തലശ്ശേരിയാണ് ദീപക്കിന്റെ സ്വദേശമെങ്കിലും വളർന്നത് ദുബായിലാണ്. ദേവരാജ് കമ്മത്തിന്റെയും ആശാ ദേവിന്റെയും മൂത്തമകനായാണ് താരം ജനിച്ചത്. ദീക്ഷിത് ദേവ് എന്നൊരു അനുജൻ കൂടി ഇദ്ദേഹത്തിന് ഉണ്ട്. ദുബായിലെ ഇന്ത്യൻ ഹൈസ്കൂളിലും തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിലുമാണ് അദ്ദേഹം പഠിച്ചത്. 2002 മെയ് 26 നാണ് ദീപക് സ്മിത ഗിരിജനെ വിവാഹം കഴിച്ചത്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ദമ്പതികൾ ഇപ്പോൾ രണ്ട് പെൺമക്കളായ ദേവിക, പല്ലവി ആണ് ഉള്ളത്. മക്കൾ രണ്ടുപേരും പാട്ടിൽ മിടുക്കരാണ്. ഇപ്പോൾ കുടുംബവുമായി എറണാകുളത്താണ് താമസിക്കുന്നത്. ദുബായി ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽക്കെ തന്നെ ദീപക് കർണ്ണാടിക് സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് കീബോർഡിൽ ദീപക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. തുടർന്ന് എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം.എം. ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ മഹാരഥൻമാരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചു.
ദീപക്ക് തന്റെ ബിരുദ പഠനത്തിനു ശേഷം താൻ സംഗീതം പാടെ ഉപേക്ഷിക്കാൻ തീരുമാനിച്ചതായിരുന്നു എന്ന് ഒരിക്കൽ പറഞ്ഞിരുന്നു. ഓരോ തവണയും തന്റെ കീബോർഡ് വിൽക്കാൻ ശ്രമിക്കുമ്പോഴും അത് തന്റെ അടുക്കൽ തന്നെ തിരികെ വരികയായിരുന്നു. അഡ്വാൻസ് തന്നിട്ട് മുഴുവൻ പണം കിട്ടാതെ മൂന്ന് പേർ ഈ കീബോർഡ് തിരികെ ഏല്പ്പിച്ചുകഴിഞ്ഞപ്പോഴാണ് സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് തങ്ങളുടെ സ്റ്റേജ് പരിപാടികൾക്കിടയിൽ ഇടയ്ക്ക് കുറച്ച് സംഗീതം അവതരിപ്പിക്കാൻ ദീപക്കിനെ വിളിച്ചത്. ദീപക്കിന്റെ പ്രതിഭയിൽ തൃപ്തരായ ഇവർ, തങ്ങളുടെ അടുത്ത ചിത്രമായ ക്രോണിക്ക് ബാച്ചിലറിനു സംഗീതം നൽകാൻ ദീപക്കിനെ ക്ഷണിച്ചു. ഇത് അദ്ദേഹം ഒരു നിമിത്തവും ഭാഗ്യവുമായാണ് കാണുന്നത്.
ദീപകിന്റെയും സ്മിതയുടെയും നല്ലൊരു പ്രണയകഥയാണ്. സ്മിതയുടെ 'അമ്മ പാടാൻ വന്നപ്പോൾ ദീപക് ശരിക്കും ട്യൂൺ ചെയ്തത് മകളെയാണ് എന്നൊക്കെ രസകരമായി പറഞ്ഞിട്ടുണ്ട്. 1995 യിലാണ് ഇരുവരും ആദ്യം കാണുന്നത്. ദീപക് പഠിക്കുമ്പോൾ തന്നെ വീട്ടിൽ പറഞ്ഞെങ്കിലും അവർ സമയമാകട്ടെ എന്നാണ് കളിയായി പറഞ്ഞത്. പിന്നീട് ഇത് സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ദീപക്കിനോട് പറയാതെ അച്ഛനും അമ്മയും സ്മിതയുടെ വീട്ടിൽ പോയി കാര്യം പറഞ്ഞു. കല്യാണം കഴിഞ്ഞതിനു ശേഷമാണു ദീപക്കിന്റെ ആദ്യ സിനിമ ഇറങ്ങിയത്.