ഗർഭകാല പരിചരണവും വന്ധ്യതാ ചികിത്സാ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കേവലം 27 മണിക്കൂറുകൾ കൊണ്ട് ഒരു ഷോർട്ട് ഫിലിം തയാറാക്കി യിരിക്കൂകയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എസ്.സി. നഴ്സിംഗ് വിദ്യർത്ഥിനികൾ. ഗൈനക്കോളജി നഴ്സിംഗ് പഠനത്തിന്റെ ഭാഗമായുള്ള ഒരു പ്രോജക്ട് എന്ന നിലയിലാണ് ഇൗ ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ജനങ്ങളിൽ ഒരു അവബോധം സൃഷ്ടിക്കുവാൻ ആയി ഒരു ഡോക്യുമെന്ററി ചിത്രീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ഇൗ ആശയം ഷോർട്ട് ഫിലിം ലേക് വഴിമാരുകയായിരുന്നൂ.
കോട്ടയം മെഡക്കൽ കോളേജിലെ ഗൈനക്കോളജി വിഭഗത്തിലാണ് ഇൗ ഷോർട്ട് ഫിലിം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്.എല്ലാ റോളുകളും നഴ്സിംഗ് വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ തന്നെയാണ് അണിനിരന്നിരിക്കുന്നത്.24 മണിക്കറിനുള്ളി തന്നെ 11,000 യിൽ അധികം പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് "first cry". ഒരു informative shortfilm എന്ന നിലയിൽ ആദ്യമായിട്ടാണ് 10,000 യില് അധികം പ്രേക്ഷകരിലേക് ഒരു ദിവസം തന്നെ എത്തുന്നത്.
അമൽ തോമസ് സംവിധാനം ചെയ്തിരിക്കുന്ന ഇൗ ഷോർട്ട് ഫിലിമിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അമൽ ജോയ് അറുകുലശ്ശേരിയണ് സ.സഹ സംവിധാനം - ഷിജോ ജോസഫ് , തിരക്കഥ - അച്ചു അശോക്, അസോ.ക്യാമറാമാൻ - ജിതിൻ .എസ് .തോമസ്, എന്നിവരാണ്