ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ദിവ്യ ഉണ്ണി. ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ദിവ്യ ഉണ്ണി. നാടന്‍ പെണ്‍കുട്ടിയായും മേഡേണ്‍ പെണ്‍കുട്ടിയായുമെല്ലാം ഒരുപോലെ തിളങ്ങി നിന്നിരുന്നു ദിവ്യ ഉണ്ണി. നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു ദിവ്യ. ഒരു മികച്ച നർത്തകി കൂടിയായ അവർ മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും അവർ ജനശ്രദ്ധ നേടി. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്ന ദിവ്യ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്ത് സ്ഥിരമാക്കിയ ദിവ്യ ഇപ്പോഴും നൃത്ത വേദികളില്‍ സജീവമാണ്. സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് തരാം. കുടുംബവുമായി ഉള്ള ചിത്രങ്ങളൊക്കെ നടി പങ്കുവയ്ക്കാറുണ്ട്.
പൊന്നേത്ത് മഠത്തിൽ ഉണ്ണിക്കൃഷ്ണൻ, കിഴക്കേ മഠത്തിൽ ഉമാ ദേവി എന്നിവരുടെ പുത്രിയായി കേരളത്തിലെ കൊച്ചിയിലാണ് ദിവ്യ ഉണ്ണി ജനിച്ചത്. മാതാവായ ഉമാദേവി ഒരു സംസ്കൃത അധ്യാപികയും ഗിരിനഗർ ഭാവൻസ് വിദ്യാ മന്ദിറിലെ സംസ്കൃത വകുപ്പിന്റെ അദ്ധ്യക്ഷയുമായിരുന്നു. 2013 ൽ അന്നത്തെ പ്രസിഡൻറ് പ്രണാബ് മുഖർജിയിൽനിന്ന് അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി. ഏതാനും മലയാളചലച്ചിത്രങ്ങളിൽ നായികയായി അഭിനയിച്ച വിദ്യാ ഉണ്ണി അവരുടെ സഹോദരിയാണ്. ഗിരിനഗറിലെ ഭാവൻസ് വിദ്യാമന്ദിറിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിവ്യ ഉണ്ണി എറണാകുളം സെൻറ് തെരേസാസ് കോളജിൽനിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബാച്ച്ലർ ബിരുദം നേടി. മലയാള സിനിമാതാരങ്ങളായ മീരാ നന്ദനും രമ്യ നമ്പീശനും ദിവ്യ ഉണ്ണിയുടെ ബന്ധുക്കളാണ്. താരം സുധിർ ശേഖരാ മേനോൻ എന്ന ആളുമായി 2002 ഇത് വിവാഹിതയായി ചില കാരണങ്ങളാൽ ആ ബന്ധം 2017 ൽ ഉപേക്ഷിച്ചു. അതിൽ അർജുൻ മീനാക്ഷി എന്നീ രണ്ടുകുട്ടികളുണ്ട്. പിന്നീട് അരുൺ കുമാർ എന്ന സോഫ്റ്റ്‌വെയർ എങ്ങിനീറുമായി 2018 ൽ വിവാഹം കഴിച്ചു. നടി കഴിഞ്ഞ വർഷമാണ് മൂന്നാമത് ഒരു കുട്ടിയുടെ 'അമ്മ ആയതു.
ഒരു ബാലതാരമെന്ന നിലയിൽ ഫാസിലിൻറെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായി അരങ്ങേറ്റം കുറിച്ചു. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ഒരു ടെലിവിഷൻ സീരിയലിലും ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു. ഭരതന്റെ അവസാന ചിത്രമായ ചുരം പോലുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ദിവ്യ ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദിലീപ്, കലാഭവൻ മണി എന്നിവരോടൊപ്പം അഭിനയിച്ച കല്യാണ സൗഗന്ധികം ആയിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ ചിത്രത്തിൽ കേവലം 14 വയസുകാരിയായി അവർ അഭിനയിച്ചത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായിരുന്ന ഭരതൻ, ഐ.വി. ശശി, സിബി മലയിൽ, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിയക്കുവാനുള്ള അവസരം ലഭിച്ചു.
ദിവ്യ തൻറെ മൂന്നാമത്തെ വയസ്സിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയിരുന്നു. പിന്നീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. അനന്തരം 1990 ലും 1991 ലും ദിവ്യ ഉണ്ണി കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതലത്തിൽ കലാതിലകമായിരുന്നു. ഇന്ത്യയിലെ പ്രമുഖ ടെലിവിഷൻ ചാനലായിരുന്ന ദൂരദർശനിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഇന്ത്യൻ ഫോക്ക് ഡാൻസ് തുടങ്ങിയ വിവിധങ്ങളായ ഇന്ത്യൻ നൃത്തകലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ വിവിധ നൃത്ത ഉത്സവങ്ങളിലും വടക്കേ അമേരിക്ക, യൂറോപ്പ്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലുനീളവും അവർ വൈവിധ്യമാർന്ന നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്നതു തുടരുകയും ചെയ്യുന്നു. സംസ്ഥാനത്തെ മികച്ച നൃത്ത പ്രകടനത്തിനുള്ള അഭിനയ തിലക പുരസ്കാരം, അരവിന്ദാക്ഷ മെമ്മോറിയൽ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്കു ലഭിച്ചിട്ടുണ്ട്. ഒരു മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ മുഖ്യ സാരഥിയാണിപ്പോൾ. അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ വർഷമാണ് നടി മൂന്നാമത് ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഒരിക്കൽ മണ്ണാറശാല പോയപ്പോൾ അവിടെ ഡാൻസ് അവതരിപ്പിക്കണമെന്നുള്ള ആഗ്രഹം ക്ഷേത്രത്തിൽ പറഞ്ഞു. പക്ഷേ അടുത്ത കൊല്ലം നോക്കാമെന്ന് പറഞ്ഞിരുന്നു. അന്ന് മകൾ വയറ്റിൽ ഉണ്ടായിരുന്നു. അടുത്ത കൊല്ലത്തേക്കേ വിളിക്കൂ എന്ന് പ്രതീക്ഷിച്ചുവെങ്കിലും വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ മണ്ണാറശാലയിൽ നിന്നു വിളിയെത്തി. ഈ വർഷം തന്നെ ഡാൻസ് അവതരിപ്പിക്കാമോ എന്നു ചോദിച്ച്. അങ്ങനെ മകൾ വയറ്റിൽ ഉള്ളപ്പോൾ തന്നെയാണ് അവിടെ നൃത്തം അവതരിപ്പിച്ചത്. അവിടെ മാത്രം അല്ല, എട്ടാം മാസത്തിന്റെ ആരംഭത്തിൽ സൂര്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഗുരുവായൂരിലും നൃത്ത പരിപാടി അവതരിപ്പിച്ചു. പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ആദ്യത്തെ രണ്ടാം മാസം മുതല്‍ തന്നെ ഡാന്‍സ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം എന്നൊക്കെ നടി പറഞ്ഞിരുന്നു. പ്രസവത്തിന്റെ തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടര്‍ നിര്‍ദേശിച്ച സമയമത്രയും പൂര്‍ണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. മകളുടെ ചോറൂണിന്റെ ചിത്രങ്ങൾ ഒക്കെ പങ്കുവച്ചിരുന്നു.