ഒരുകാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മഞ്ജുവാര്യരും ദിലീപും. എന്നാല്‍ 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഇതിന് ശേഷം മഞ്ജു ഇപ്പോള്‍ സിനിമയില്‍ തിളങ്ങുകയാണ്. അതേസമയം പ്രേക്ഷകര്‍ പലരും പലവട്ടം ചോദിച്ചിരുന്നു ദിലീപും മഞ്ജുവും ഒന്നിച്ചൊരു സിനിമയില്‍ എത്തുമോ എന്ന് ദിലീപിനോടും മഞ്ജുവിനോടും നേരിട്ട് ഇക്കാര്യം ആരും ചോദിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഈ ചോദ്യത്തിന് മറുപടിയുമായി ദിലീപ് എത്തിയിരിക്കയാണ്.
ആരെയും അസൂയപെടുത്തുന്ന ദാമ്പത്യമായിരുന്നു മഞ്ജു ദിലീപ് ദമ്പതികളുടേത്. മകള്‍ മീനാക്ഷിക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച ഇവരുടെ ജീവിതത്തില്‍ പെട്ടെന്നാണ് വിള്ളലുകളുണ്ടായത്. കാവ്യയുമായി ദിലീപിനുള്ള അടുപ്പത്തിന്റെ പേരിലാണ് ഇവര്‍ പിരിഞ്ഞത്. മഞ്ജുവിനെ വിവാഹമോചനം നേടിയ ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തതോടെ ഇക്കാര്യം എല്ലാവരും ഉറപ്പിച്ചു. മഞ്ജു ആകട്ടെ ജീവനാംശം പോലും വാങ്ങാതെയാണ് ദിലീപില്‍ നിന്നും വിവാഹമോചനം നേടി അമ്മയ്‌ക്കൊപ്പം തൃശൂരിലെ വീട്ടില്‍ താമസം തുടങ്ങിയത്. ഇതിന് ശേഷം സിനിമകളിലും മഞ്ജു സജീവമായി. ഇപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു. ദിലീപിനാകട്ടെ രാമലീലയ്ക്ക് ശേഷം കാര്യമായ ഹിറ്റും ലഭിച്ചില്ല. 200 കോടി ക്ലബിലെ ലൂസിഫറുമായി തകര്‍ക്കുകയാണ് മഞ്ജു. ഈ അവസരത്തിലാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യം ദിലീപിന് നേര്‍ക്കെത്തിയത്.
മഞ്ജു വാരിയരുമായി ഒരു ശത്രുതയുമില്ലെന്നും സിനിമ ആവശ്യപ്പെട്ടാല്‍ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നുമായിരുന്നു ദിലീപിന്റെ മറുപടി. എന്നാല്‍ ദിലീപിന്റെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. മികച്ച നടിയായിരുന്ന മഞ്ജുവിന്റെ നല്ല കാലത്തെ കരിയര്‍ നശിപ്പിച്ചത് ദിലീപാണെന്നും ഇപ്പോള്‍ മഞ്ജു നല്ല നിലയിലെത്തിയപ്പോള്‍ മഞ്ജുവിന്റെ വിജയം പങ്കിടാന്‍ എത്തിയ ദിലീപിന് അല്‍പം ഉളുപ്പുണ്ടോ എന്നുമാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
ഇതൊടൊപ്പം അഭിമുഖത്തില്‍ ഡബ്ലുസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ ആണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.