Latest News

ബിഗ്‌ബോസ് താരം അദിതിയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ബിഗ്‌ബോസ് അംഗങ്ങള്‍; സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ സര്‍പ്രൈസ് കണ്ട് ഞെട്ടി ആരാധകര്‍

Malayalilife
 ബിഗ്‌ബോസ് താരം അദിതിയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ബിഗ്‌ബോസ് അംഗങ്ങള്‍; സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ സര്‍പ്രൈസ് കണ്ട് ഞെട്ടി ആരാധകര്‍

ബിഗ്ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ ഏറെ എറ്റെടുത്തതാണ് അതിദിയെ. കുറുമ്പുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി. ഷിയാസും അതിദിയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. അതിദിയും ഷിയാസും തമ്മിലുളള പ്രണയരംഗങ്ങള്‍ ബിഗ്ബോസില്‍ പലപ്പോഴും ചര്‍ച്ചയായിരുന്നു. അദിതി ഷിയാസിനു ഭക്ഷണം വാരിക്കൊടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, ഉമ്മ കൊടുക്കുന്നതുമായ രംഗങ്ങള്‍ കണ്ട് ഇരുവരും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഷിയാസിനെ പ്രണയിക്കരുതെന്നും അതിദിയോടു ചില ബിഗ്ബോസ് അംഗങ്ങള്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ സൗഹൃദമാണ് എന്നായിരുന്നു ഇരുവരുടേയും നിലപാട്. ഷോയില്‍ നിന്നും പുറത്തായെങ്കിലും ഷിയാസിനൊപ്പം സ്വീകരണപരിപാടികളിലും കോമഡിസ്റ്റാര്‍സിലുമൊക്കെ താരം പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് ആരാധകര്‍ക്ക് നിഷ്‌കളങ്ക കൊണ്ടും സ്വന്തം വീട്ടിലെ ഒരു കുട്ടി എന്ന സ്‌നേഹമായിരുന്നു അതിദിയോട്. തന്റെ അമ്മയോടുളള അടുപ്പത്തെക്കുറിച്ചും അമ്മയെ പിരിഞ്ഞിരിക്കുന്നതിന്റെ വേദനയെക്കുറിച്ചുമൊക്കെ അദിതി ബിഗ്‌ബോസില്‍ പറയുമായിരുന്നു. പുറത്തു പോകാനോ പുറത്തുളളവരോട് സംസാരിക്കോന്‍ ഫോണോ ഇന്റര്‍നെറ്റോ ഒന്നും ഇല്ലാത്തത് കൊണ്ടു തന്നെ തങ്ങളുടെ കുടുംബവിശേഷങ്ങളായിരുന്നു ബിഗിബോസ്  മത്സരാര്‍ത്ഥികള്‍ കൂടുതലായും ചര്‍ച്ച ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അന്യോന്യം നല്ലപോലെ അറിയാം. 

ബിഗ്‌ബോസ് മത്സരാര്‍ത്ഥികളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ മനസ്സിലാകുന്നതും ബിഗ്‌ബോസിനുളളിലെ ചര്‍ച്ചകളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയുമാണ്. ബിഗ്‌ബോസ് അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ആകാംഷയാണ്. സീരിയലിലും സിനിമയിലുമൊക്കെയുളള പ്രമുഖതാരങ്ങളാണ് ബിഗ്‌ബോസില്‍ പങ്കെടുത്തതെങ്കിലും ഇപ്പോള്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ എന്ന നിലയ്ക്കാണ് ഇവര്‍ അറിയപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം അര്‍ച്ചനയുടെ പത്തിരിക്കട ഉദ്ഘാടനത്തിനും രഞ്ജിനി ഹരിദാസിന്റെ രഞ്ജിനീയത്തിനും ബിഗ്‌ബോസ് താരങ്ങള്‍ എത്തിയിരുന്നു.  എന്നാല്‍ അതിദിയെ അക്കൂട്ടത്തില്‍ കണ്ടിരുന്നില്ല. ബിഗ്‌ബോസ് അവസാനിച്ച ശേഷം അതിഥിയ്ക്ക് ഉണ്ടായ രൂപമാറ്റവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ്‌ബോസില്‍ ഹിമ ഷിയാസ് എന്നിവരാണ് അതിദിയുടെ അടുത്ത സുഹൃത്തുക്കള്‍. ഇപ്പോള്‍ അതിദിയുടെ അമ്മയുടെ പിറന്നാളിന് സോഷ്യല്‍ മീഡിയിയില്‍ ആശംസനേര്‍ന്ന് താരങ്ങള്‍ പങ്കുവച്ച വീഡുയോകളാണ് വൈറലാകുന്നത്. റീത്ത എന്നാണ് അതിഥിയുടെ അമ്മയുടെ പേര്. ആശംസകളറിയിച്ച് ബിഗ്‌ബോസ് താരങ്ങളായ ഹിമ ശങ്കര്‍,അഞ്ജലി അമീര്‍, ശ്രീലക്ഷ്മി, ഷിയാസ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരും തമിഴകത്തെ സൂപ്പര്‍ താരം പ്രഭു, ഇടവേള ബാബു, ജയന്‍, ജഗദീഷ്, സംവിധായകന്‍ സജി സുരേന്ദ്രന്‍ തുടങ്ങിയവരൊക്കെ ആശംസകളറിയിച്ച് എത്തിയിട്ടുണ്ട്. നമ്മള്‍ നേരിട്ടു കണ്ടിട്ടില്ല, എന്നാല്‍ അതിദി പറഞ്ഞ് അറിയാമെന്നും സന്തോഷമായി ഇരിക്കണമെന്നും മകള്‍ക്കു വേണ്ടി ഒരുപാട് സഹിച്ചിട്ടുണ്ടെന്ന് അറിയാം എങ്കിലും സന്തോഷമായി ധൈര്യമായി ഇനിയും ജീവിക്കൂ എന്നാണ് ഹിമ പിറന്നാള്‍ ആശംസിച്ചു കൊണ്ടു പറയുന്നത്. റീത്ത മമ്മീ സന്തോഷത്തോടെ ഇരിക്കണമെന്നും അതാണ് അതിദിയ്ക്ക് ഇഷ്ടമെന്നും പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി , അഞ്ജലി, ഷിയാസ് തുടങ്ങിയവര്‍ ആശംസ അറിയിക്കുന്നത്.  ബിഗ്‌ബോസ് താരങ്ങള്‍ക്കു പുറമേ സിനിമാതാരങ്ങളായ ഇടവേള ബാബു, ജഗദ്ദീഷ് ജയന്‍ തുടങ്ങിയവരും ആശംസ പറയുന്നുണ്ട്. നമ്മളൊരുമിച്ച് ആലപ്പുഴയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഓര്‍മ്മയുണ്ടോ എന്നും ഇട വേള ബാബു ചോദിക്കുന്നുണ്ട്. തുടര്‍ന്ന് താന്‍ മലയാളത്തിലെ ഒരു ആര്‍ട്ടിസ്റ്റാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിദി തനിക്ക് വേണ്ടപ്പെട്ട ഒരു ആര്‍ട്ടിസ്റ്റാണെന്നും അവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹംപറയുന്നുണ്ട്. നല്ല പടങ്ങള്‍ വരുമ്പോള്‍ തീര്‍ച്ചയായും അറിയിക്കുമെന്നും താരം പറയുന്നുണ്ട്. അമ്മയുടെ പിറന്നാളിന് താരങ്ങളുടെ ആശംസകളാണ് അതിദി നല്‍കുന്ന സര്‍പ്രൈസ്  എന്ന് വ്യക്തമാണ്. എന്നാല്‍ അദിതിയുടെ അമ്മയ്ക്ക് താരങ്ങളുടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത് കണ്ട് ഞെട്ടലിലാണ് ആരാധകര്‍. 

birthday celebration of Aditis mother Reetha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES