വിവാഹങ്ങളും വിവാഹമോചനങ്ങളുമൊക്കെ സിനിമാലോകത്തില്‍ സാധാരണയാണ്. എന്നാല്‍ ഇതിനൊക്കെ വിരുദ്ധമായി ചില മാതക ദമ്പതികളും സിനിമാമേഖലയിലുണ്ട്. അത്തരത്തിലെ ജോഡിയാണ് നാഗാര്‍ജ്ജുന അമല ദമ്പതികള്‍. തെന്നിന്ത്യയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് അമലയുടെയും തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെയും വിവാഹം നടന്നത്. നാഗാര്‍ജ്ജുനയെ ഭര്‍ത്താവായി കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് അമല പറയുന്നത്. ഇരുവരും ഒന്നായിട്ട് 28 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കയാണ്. മനോഹരമായ പ്രണയകഥയാണ് ഇരുവരുടേതും.
.
നാഗാര്‍ജുന ആദ്യം വിവാഹം കഴിച്ചത് ലക്ഷ്മി രാമനായിഡു ദഗ്ഗുബട്ടിയെയായിരുന്നു. നിര്‍മ്മാതാവ് ദഗ്ഗുബട്ടി രാമനായിഡുവിന്റെ മകളാണ് ലക്ഷ്മി. 1984 ലായിരുന്നു വിവാഹം. 1986 ല്‍ ഇരുവര്‍ക്കും മകന്‍ ജനിച്ചു. ഈ മകനാണ് നാഗചൈതന്യ. എന്നാല്‍ 1990 ല്‍ രണ്ടു പേരും വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് നാഗാര്‍ജുനയും അമലയും അടുക്കുന്നത്. രണ്ടു പേരും നല്ല തിരക്കുള്ള താരങ്ങളായിരുന്നു. ഒരുമിച്ചും അഭിനയിച്ചിരുന്നു. പ്രൊഫഷനാലിറ്റി കൊണ്ട് വ്യത്യസ്തയായിരുന്നു അമല. ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.
ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അമല വാനിറ്റി വാനില്‍ നിന്നും പുറത്ത് വരുന്നില്ലെന്ന് കണ്ട നാഗാര്‍ജുന എന്താണ് കാര്യം എന്നു തിരക്കാന്‍ ചെന്നു. എന്നാല്‍ വാതില്‍ തുറന്ന നാഗാര്‍ജുന കണ്ടത് ഇരുന്ന് കരയുന്ന അമലയെയായിരുന്നു. തന്റെ കോസ്റ്റ്യൂം മോശമായതിനാലായിരുന്നു അമല കരഞ്ഞത്. കാര്യം തിരക്കിയ നാഗാര്‍ജുന സംവിധായകനോട് സംസാരിച്ച് കോസ്റ്റ്യൂം മാറ്റിച്ചു. നാഗാര്‍ജുനയുടെ ഈ പെരുമാറ്റം അമലയെ അമ്പരപ്പിച്ചു. വലിയൊരു താരത്തില്‍ നിന്നും അങ്ങനൊരു സമീപനം അവര്‍ പ്രതീക്ഷിച്ചില്ല. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമാവുകയായിരുന്നു
1991 ല്‍ ഒരു അമേരിക്കന്‍ യാത്രയ്ക്കിടെ നാഗാര്‍ജുന അമലയോട് വിവാഹഭ്യര്‍ത്ഥന നടത്തുകയായിരുന്നു. വിവാഹ ശേഷം ഹൈദരാബാദിലേക്ക് മാറണമോ, തിരക്കിട്ട് സിനിമ ചെയ്യണ്ടല്ലോ എന്നൊക്കെയായിരുന്നു അമല തിരക്കിയത്. നിന്റെ ഇഷ്ടം പോലെ ആയിക്കോളൂ എന്ന് നാഗാര്‍ജുന മറുപടി. അങ്ങനെ 1992 ജൂണില്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് അഖില്‍ എന്ന ഒരു മകനാണ് ഉള്ളത്. നാഗാര്‍ജ്ജുനയുടെ ആദ്യ ബന്ധത്തിലെ മകന്‍ നാഗചൈതന്യയും നടി സാമന്തയെ വിവാഹം ചെയ്ത് കുടുംബജീവിതവും അഭിനയവുമായി മുന്നോട്ടു പോവുകയാണ്. അമലയുമായി ഇവര്‍ നല്ലൊരു ബന്ധമാണ് സൂക്ഷിക്കുന്നത്.