നടന്‍ സെന്തിലിന് വിവാഹം; കല്യാണം നടന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍; വധു കോഴിക്കോട് സ്വദേശിനി അഖില

Malayalilife
topbanner
നടന്‍ സെന്തിലിന് വിവാഹം; കല്യാണം നടന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍; വധു കോഴിക്കോട് സ്വദേശിനി അഖില

ലാഭവന്‍ മണിയുടെ  ജീവിതത്തെ കുറിച്ച് പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ നടനാണ് സെന്തില്‍ കൃഷ്ണ. മിമിക്രിയിലൂടെ അഭിനയരംഗത്തെക്കേത്തിയ താരം വിവാഹിതനായി എന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. 

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സെന്തില്‍ രാജാമണി. വേദം, ഉത്തരം പറയാതെ, ലെച്ച്മി, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച സെന്തില്‍ മിനിസ്‌ക്രീനലും കോമഡി പരിപാടികളിലും അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിനയനാണ് കലാഭവന്‍ മണിയുടെ കഥ പറയുന്ന ചാലകുടിക്കാരന്‍ ചങ്ങാതിയിലൂടെ ബിഗ്‌സ്‌ക്രീനില്‍ നായകനായി സെന്തിലിനെ എത്തിച്ചത്.. സെന്തില്‍ വിവാഹിതനായി എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. സെന്തിലിന്റെ വിവാഹചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാധ്യമങ്ങളെയൊന്നും അറിയിക്കാതെയായിരുന്നു ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്നു രാവിലെ വിവാഹം നടന്നത്. ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ച് വിവാഹ സല്‍ക്കാരം നടക്കും. വിവാഹത്തെക്കുറിച്ചുളള കൂടുതല്‍ വിശേഷങ്ങളും വധുവിനെക്കുറിച്ചും അറിയാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. 

വിവിധ ചാനലുകളില്‍ മായാബസാര്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വെള്ളാനകളുടെ നാട് തുടങ്ങിയ ഹാസ്യപരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള സെന്തില്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുവരുകയായിരുന്നു. 2009ല്‍ ആദ്യമായി കലാഭവന്‍ മണി അഭിനയിച്ച പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെന്നതും പ്രത്യേകതയാണ്. തിരുവനന്തപുരം പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സെന്തില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ അനുകരണകലയോട് താത്പര്യം കാണിക്കുകയും ബിരുദപഠനത്തിന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിയിട്ടും അത് തുടരുകയും ചെയ്തു. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ ജില്ലാതലംവരെ മത്സരിച്ചിട്ടുണ്ട്. 2014ലും 2016ലും ഏഷ്യാനെറ്റിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. മിനി സ്‌ക്രീനിലെ അഭിനേതാക്കളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം നക്ഷത്ര ഈവന്റ്‌സ് അവതരിപ്പിച്ച പ്രമാണി എന്ന പ്രൊഫഷണല്‍ നാടകത്തില്‍ തൊണ്ണൂറുകാരന്റെ വേഷം ചെയ്ത് സെന്തില്‍ ശ്രദ്ധേയനായിരുന്നു. നടന്‍ എന്നതിലുപരി കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കൂടിയാണ് സെന്തില്‍ കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

actor senthil krishna weds akhila

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES