നാടക സംവിധായകനും സിനിമ സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. കുറച്ച് നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ചെറിയ പ്രായത്തില്‍ കലാരംഗത്ത് എത്തിയ ചന്ദ്രന്‍ അരനൂറ്റാണ്ടിലേറെകാലം നാടകരംഗത്ത് സജീവമായിരുന്നു. നടനും സംവിധായകനുമായി നൂറുകണക്കിന് വേദികള്‍ പിന്നിട്ടിട്ടുണ്ട് ഇദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെയും സംഗീത നാടക അക്കാദമിയുടെയും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡ് ലഭിച്ചിരുന്നു. ചലച്ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1986 ല്‍ പി.എ.ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവില്‍ അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്റെ മേല്‍വിലാസം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധേയമാണ്.